യുവതിയെ പട്ടാപ്പകല്‍ പോസ്റ്റില്‍ കെട്ടിയിട്ടു; വെറും കാഴ്ചക്കാരായി നാട്ടുകാര്‍, പിന്നീട് സംഭവിച്ചത്
അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചുവെന്നാരോപിച്ച് യുവതി അവരുമായി വഴക്കിട്ടത്.

കുഴിത്തുറ: കളിയാക്കിയത് ചോദ്യം ചെയ്ത യുവതിയെ ആക്രമികള്‍ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ടു. ഒരു മണിക്കൂറോളമാണ് യുവതിയെ ആക്രമികള്‍ പോസ്റ്റില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. അക്രമികള്‍ ഉപദ്രവിക്കുമെന്ന ഭയത്താല്‍ നാട്ടുകാര്‍ ആരും തന്നെ സംഭവത്തില്‍ ഇടപെട്ടില്ല. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേല്‍പ്പുറം ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

സംഘം യുവതിയെ കളിയാക്കി
മൂന്ന് പേരെയാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവര്‍മാരായ ശശി ( 47) വിനോദ് ( 44) വിജയകാന്ത് ( 37) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ത്താണ്ഡത്ത് ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയെയാണ് സംഘം പരിഹസിച്ചത്. ഭര്‍ത്താവ് മരിച്ച യുവതി അമ്മയോടൊപ്പമാണ് കഴിയുന്നത്. ഇത് ആദ്യമായല്ല, ഇതിന് മുമ്പും ഈ സംഘം യുവതിയെ കളിയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കളിയാക്കല്‍ തുടര്‍ന്നതോടെ
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കളിയാക്കല്‍ തുടര്‍ന്നതോടെയാണ് യുവതി ഇത് ചോദ്യം ചെയ്തത്. പിന്നാലെ സംഘം യുവതിയെ ടെലഫോണ്‍ പോസ്റ്റിനോട് കെട്ടിയിടുകയായിരുന്നു. കുറേ പേരുടെ മുന്നില്‍ വച്ചായിരുന്നു സംഭവം. അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചുവെന്നാരോപിച്ച് യുവതി അവരുമായി വഴക്കിട്ടത്. എന്നിരുന്നാലും ആരും തന്നെ ഇടപെട്ടില്ല. ആക്രമികള്‍ തങ്ങളെയും ഉപദ്രവിക്കുമോ എന്ന ഭയം എല്ലാവര്‍ക്കമുണ്ടായിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ
ആരും തന്നെ യുവതിയുടെ രക്ഷയ്‌ക്കെത്തിയില്ല. മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ അരുമന പൊലീസ് സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിന് ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. പ്രതികളെ സി സി ടി വി സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് പേരെ കൂടി പിടികൂടാനുണ്ട്
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
ശശി, വിജയകാന്ത്, വിനോദ് എന്നിവരെ സ്ത്രീ പീഡന നിരോധന നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരമാണ് അരുമന പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടാനുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.












Click it and Unblock the Notifications