തമിഴ്‌നാട്ടില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി അണ്ണാഡിഎംകെ, പളനിസ്വാമി എടപ്പാടിയില്‍!!
ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് അണ്ണാഡിഎംകെ. ആറ് പേരുടെ പട്ടികയാണ് പുരത്തുവിട്ടത്. ഇതില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ഇടംപിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയില്‍ നിന്നാണ് മത്സരിക്കുന്നത്. സേലത്തുള്ള മണ്ഡലമാണ് ഇത്. അതേസമയം പനീര്‍സെല്‍വം ബോധിനായകനൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ഡി ജയകുമാര്‍ റോയാപുരത്ത് നിന്നും സിവി ഷണ്‍മുഖം വില്ലുപുരത്ത് നിന്നും ഷണ്‍ മുഖനാഥന്‍ ശ്രീവൈകുണ്ഠത്ത് നിന്നും തേന്‍മൊഴി നിലാക്കോട്ടയില്‍ നിന്നും മത്സരിക്കും.

ആദ്യ ഘട്ടത്തില്‍ മന്ത്രിമാരുടെ പട്ടികയാണ് അണ്ണാഡിഎംകെ പുറത്തുവിട്ടത്. എന്നാല്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ ഇതുവരെ സീറ്റ് വിഭജനം പോലും പൂര്‍ത്തിയായിട്ടില്ല. എത്രയും വേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണത്തിന് ഇറങ്ങണമെന്നാണ് അണ്ണാഡിഎംകെ കരുതുന്നത്. ഇത് പ്രചാരണത്തില്‍ ഗുണം ചെയ്യുമെന്നും അവര്‍ കരുതുന്നു. അടുത്തിടെ വന്ന സര്‍വേകളെല്ലാം സര്‍ക്കാരിന് എതിരാണ്. പക്ഷേ നേരത്തെ ഇറങ്ങിയാല്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്തി വോട്ട് നേടാനാവുമെന്ന് അണ്ണാഡിഎംകെ കരുതുന്നുണ്ട്.
ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ സീറ്റ് ചോദിച്ചതാണ് ചര്‍ച്ച വൈകിപ്പിച്ചത്. 35 സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസിനോട് അത്രയും സീറ്റുകള്‍ തരാനാവില്ലെന്ന് ഡിഎംകെ അറിയിച്ചു. 24 സീറ്റെങ്കിലും തരണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ 18 സീറ്റില്‍ കൂടുതല്‍ തരാനാവില്ലെന്ന് ഡിഎംകെ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ജയിച്ചാല്‍ കൂറുമാറാനുള്ള സാധ്യതയും സ്റ്റാലിന്‍ ചൂണ്ടിക്കാണിക്കുന്നു.പുതിച്ചേരിയിലെ അനുഭവവും സ്റ്റാലിന്‍ ഓര്‍ക്കുന്നുണ്ട്. കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയ വിജയസാധ്യതയെ ബാധിക്കുമെന്നും ഡിഎംകെ പറയുന്നു.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം
അതേസമയം ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഇത്തവണ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അതിശക്തമാണ്. അതുകൊണ്ട് അണ്ണാഡിഎംകെ വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് സര്‍വേകളില്‍ പ്രവചിക്കുന്നത്.
'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ


Click it and Unblock the Notifications