നിരീശ്വരവാദിയെ വെട്ടിക്കൊന്നകേസില്‍ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയും; പോലീസ് പറയുന്നത്...

  • By: Akshay
Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ നിരീശ്വരവാദിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയുമുണ്ടെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എം അസ്‌റദ്(31) എന്ന പ്രതി കീഴടങ്ങിയിരുന്നു. എന്നാല്‍ ഇതിന് നിര്‍ദേശം നല്‍കിയത് ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊലപാതകം നടത്തിയത് ഒറ്റയ്ക്കല്ല, നാലസംഘം ഇയാള്‍ക്ക് പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നമുണ്ട്. കേസില്‍ സംശയിക്കുന്ന സ്‌ഫോടനക്കേസിലെ പ്രതിയുടെ പേര് പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

 പോലീസ്

പോലീസ്

അതേസമയം ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയുടെ ബന്ധുവായ സദാം ഹുസൈന്‍ എന്നയാള്‍ക്കുവേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

 സ്‌ഫോടനക്കേസിലെ പ്രതി

സ്‌ഫോടനക്കേസിലെ പ്രതി

ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ജയിലില്‍ നിന്ന് കൊലപാതകം ആസുത്രണം ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം.

 പ്രതികള്‍

പ്രതികള്‍

കൊല്ലപ്പെട്ട എച്ച് ഫറൂഖിനെ വധിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്തവരെല്ലാം നിരോധിത സംഘടനയിലെ അംഗങ്ങളാണ്.

 സമാന ചിന്താഗതിക്കാര്‍ക്കും ഭീഷണി

സമാന ചിന്താഗതിക്കാര്‍ക്കും ഭീഷണി

വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ഫറൂഖിനെ അക്രമികള്‍ വെട്ടിക്കൊന്നത്. സമാന ചിന്താഗതിക്കാരായ യുവാക്കള്‍ക്കും പ്രതികള്‍ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 നിരീശ്വരവാദം

നിരീശ്വരവാദം

കൊല്ലപെട്ട ഫറൂഖ് നിരീശ്വരവാദിയും സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന വ്യക്തിയുമാണ്. ഫറൂഖിന്റെ നീരീശ്വരവാദപരമായ അഭിപ്രായങ്ങള്‍ മത മൗലിക വാദികളെ ക്ഷുഭിതരാക്കിയിരുന്നു.

English summary
Tamil Nadu atheist killing: Police suspect group linked to blast accused
Please Wait while comments are loading...