Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പള വർധനവ്; ജീവനക്കാരുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ

നിലവിലെ സാഹചര്യത്തിൽ തൊളിലാളികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗതി മന്ത്രി പറഞ്ഞു

ചെന്നൈ: ശമ്പള വർധന ആവശ്യപ്പെട്ട് ‌ ജനുവരി 4 ന് ആരംഭിച്ച സ്വകാര്യ ബസ് സമരം തുടരുന്നു. സംസ്ഥാനത്തിലെ 10 യൂണിയനുകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള വർധനവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എംആർ വിജയഭാസ്കറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് ബസ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.

strike

നിലവിലെ സാഹചര്യത്തിൽ തൊളിലാളികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗതി മന്ത്രി പറഞ്ഞു. ജനങ്ങളുടെ താൽപര്യം മുൻനിർത്തി സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിൽ ഇന്ന് 30 ശതമാനം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അപ്രതീക്ഷിത സമരം ജനജീവിതത്തെ താറുമാറാക്കിയിട്ടുണ്ട്. അതേസമയം ഈ അവസരം മുതലെടുത്ത് സ്വാകാര്യ ബസ് ജീവനക്കാർ അമിത ചാർജ് ഈടാക്കുന്നുണ്ടെന്നും യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.

ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല

ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ജീവനക്കാരുടെ ആവശ്യം പരിഗണിച്ചില്ലെന്നു സിപിഎം,ഡിഎംകെ യുണിനുകൾ ആരോപിക്കുന്നുണ്ട്. സർക്കാരിനോട് 2.57 ഫാക്ടർ വർധനവാണ് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ അനുവദിച്ചത് 2.44 ഫാക്ടർ മാത്രമാണെന്ന് യൂണിയനുകൾ ആരോപിക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം 19,500 രൂപയാക്കണമെന്നാണ് ജീവക്കാനക്കാരുടെ ആവശ്യം എന്നാൽ 17,700 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

സർക്കാർ പക്കേജുകൾ

സർക്കാർ പക്കേജുകൾ

സർക്കാരിന്റെ ശമ്പള പരിഷ്കരണ പാക്കേജ് 35 യൂണിയൻ പരിഗണിച്ചതായി ജീവനക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. പക്കേജ് അനുസരിച്ച് ജീവനക്കാർക്ക് 2,684 രൂപ മുതൽ11,361 രൂപ വരെ വർധനവു ലഭിക്കും. ഇതുവഴി സർക്കാരിന് 81 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. 2103 നു 16 നും ഇടയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇൻക്രിമെന്റ് ലഭിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

സമരം കാര്യമായി ബാധിക്കില്ല

സമരം കാര്യമായി ബാധിക്കില്ല

ഭൂരുപക്ഷതൊഴിലാളികളും അണ്ണാഡിഎംകെയുടെ യൂണിയനിൽപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ സമരത്തിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെയുണ്ടാകില്ലെന്നും മന്ത്രി പറ‍ഞ്ഞു. ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും അത് ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മിന്നൽ പണിമുടക്ക്

മിന്നൽ പണിമുടക്ക്

വ്യാഴ്ച വൈകിട്ടോടെയാണ് വിവിധ ട്രാൻസ് പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ മിന്നൽ പണിമുട്ടക്ക് ആരംഭിച്ചത്. ടിഎൻഎസ്ടിസി, എസ്ഇടിസി, എംടിസി തുടങ്ങിയ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്. വ്യാഴാഴ്ച വൈകീട്ടോടെ മിക്ക ബസുകളും സർവ്വീസ് നിർത്തിവെച്ചു. ചില ബസുകൾ ന വഴിയിൽ നിർബന്ധിച്ച് യാത്രക്കാരെ ഇറക്കി വിട്ടതായും പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+