ബസിലെ യാത്രക്കാരനെ കണ്ട് എല്ലാവരും എഴുന്നേറ്റു; മുഖ്യമന്ത്രി സ്റ്റാലിന്റെ മിന്നല്‍ പരിശോധന ഹിറ്റ്
ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബസിലെ അസാധാരണ യാത്രക്കാരനെ കണ്ട് എല്ലാവരും എഴുന്നേറ്റ് കൈകൂപ്പി. ചിലരോട് യാത്രാ വിവരം ചോദിച്ച സ്റ്റാലിന്‍ ജീവനക്കാരോടും സംസാരിച്ച ശേഷം ബസില്‍ നിന്നിറങ്ങി. പുറത്ത് ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടുന്ന വലിയ സംഘം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ചെന്നൈയിലെ കണ്ണകി നഗറിലേക്കുള്ള ബസിലാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി കയറിയത്. നഗരത്തിലോടുന്ന ബസിലെ യാത്രക്കാരോട് യാത്രാ കാര്യങ്ങള്‍ ചോദിക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ബസ് ജീവനക്കാരുടെ പെരുമാറ്റം, യാത്രയിലെ തടസങ്ങള്‍ എന്നിവ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. അല്‍പ്പ നേരം മാത്രമാണ് ബസില്‍ മുഖ്യമന്ത്രിയുണ്ടായിരുന്നത്. വനിതാ യാത്രക്കാരോടാണ് സ്റ്റാലിന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. വനിതകള്‍ക്ക് ടൗണ്‍ ബസില്‍ യാത്ര സൗജന്യമാക്കിയിരുന്നു. ഈ പദ്ധതി സ്റ്റാലിന്‍ അധികാരമേറ്റ ഉടനെയാണ് നടപ്പാക്കിയത്. ബസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ 400 പേജുള്ള പ്രകടന പത്രികയാണ് ഡിഎംകെ തയ്യാറാക്കിയത്. ഇതില്‍ ഒട്ടേറെ സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. അതലൊന്നാണ് വനിതാ യാത്രക്കാര്‍ക്ക് ടൗണ്‍ ബസുകളില്‍ സൗജന്യ യാത്ര എന്നത്. വനിതാ ജീവനക്കാര്‍ക്ക് പ്രസവ അവധി നീട്ടുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ ആറ് മാസമാണ് അവധി. ഇത് ഒരു വര്‍ഷമാക്കാനാണ് നിര്‍ദേശം. പ്രസവ സഹായമായി 24000 രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സാമന്തയുടെ യാത്ര; കൂടെ ആരെന്ന് അറിയുമോ? ചിത്രങ്ങള്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വനിതകള്‍ക്ക് പുറമെ ഭിന്ന ശേഷിയുള്ളവര്‍, ട്രാന്‍സ്‌ജെന്റര്‍ വനിതകള്‍ എന്നിവര്‍ക്കും ബസ് യാത്ര നഗരങ്ങളില്‍ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ജയപ്രിയയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍; പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി നടന്‍ വിശാഖ് നായര്‍
വ്യത്യസ്തനായ മുഖ്യമന്ത്രിയായിട്ടാണ് സ്റ്റാലിന്‍ മുന്നോട്ട് പോകുന്നത്. അടുത്തിടെ പ്രഭാത സവാരിക്കിടെ ആളുകളോട് കുശലം പറയുന്ന സ്റ്റാലിന്റെ വീഡിയോ പ്രചരിച്ചിരുന്നു. സൗന്ദര്യ രഹസ്യം ചോദിക്കുന്ന സ്ത്രീകളോട് വ്യായാമവും ഭക്ഷണ ക്രമീകരണവുമാണ് എന്ന് മറുപടി പറഞ്ഞു സ്റ്റാലിന്‍. സ്‌കൂള്‍ എന്ന് തുറക്കുമെന്ന് ചോദിച്ച് കത്തയച്ച കുട്ടിയെ നേരിട്ട് വിളിച്ച സ്റ്റാലിന്റെ നടപടിയും ചര്‍ച്ചയായിരുന്നു. കേരളത്തിന് പ്രളയ സഹായമായി ഒരു കോടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സ്റ്റാലിനാണ്.












Click it and Unblock the Notifications