കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല കേട്ടോ.. ആളുകള്‍ പലപ്പോഴും ആ ചോദ്യം ചോദിക്കാറുണ്ട്': സ്റ്റാലിന്‍

Google Oneindia Malayalam News

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് എംകെ സ്റ്റാലിന്‍ എന്നുപറഞ്ഞാല്‍ ആവേശമാണ്. അത്രയ്ക്കും ജനസ്വീകാര്യത ഉണ്ട് സ്റ്റാലിന്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും കയ്യടിയോടെയാണ് ജനങ്ങള്‍ സ്വീകരിക്കാറുള്ളതും. പെട്ടെന്നൊരു ദിവസം കൊണ്ടല്ല സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കസേരയിലെത്തിത്. 1967ല്‍ തന്റെ 13ാം വയസുമുതല്‍ ഡിഎംകെ വേദികളില്‍ സ്റ്റാലിന്‍ സജീവമായിരുന്നു.

സിഎന്‍ അണ്ണാധുരൈ, കരുണാനിധി എന്നിവര്‍ നയിച്ച 1967 ലെ തെരഞ്ഞെടുപ്പില്‍ പ്രസംഗങ്ങളുമായി യുവാക്കളുടെ ആവേശമായി സ്റ്റാലിന്‍ നിറഞ്ഞുനിന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കാറുള്ളത്. ഇപ്പോള്‍ പറഞ്ഞുവരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചല്ല, അദ്ദേഹം പറഞ്ഞ രസകരമായ ഒരു കാര്യത്തെക്കുറിച്ചാണ്...സ്റ്റാലിന്റെ മകനും നടനുമാണ് ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണ് സ്റ്റാലിന്‍ പറഞ്ഞത്.

കാമുകിക്കായി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍'; ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ; കാരണം ആ ട്വിസ്റ്റ്കാമുകിക്കായി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍'; ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ; കാരണം ആ ട്വിസ്റ്റ്

1


താനും മകന്‍ ഉദയനിധി സ്റ്റാലിനും സഹോദരന്മാരാണോ എന്ന് പലരും ചോദിക്കാറുണ്ട്, പ്രത്യേകിച്ച് വിദേശ സന്ദര്‍ശനവേളയില്‍ എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. 'ഞാന്‍ പൊങ്ങച്ചം പറയുന്നില്ല. ആളുകള്‍ പല അവസരങ്ങളിലും ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കാറുണ്ട്, പ്രത്യേകിച്ച് ഞാന്‍ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുമ്പോള്‍. എന്തുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്, എന്റെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് സമയം കണ്ടെത്തുമ്പോഴെല്ലാം ഞാന്‍ എന്റെ ശരീരത്തെ പരിപാലിക്കുന്നു,' അദ്ദേഹം പറഞ്ഞു. പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനംനടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനം

2


സ്പോര്‍ട്സിലെ തന്റെ പങ്കാളിത്തത്തിന് പേരുകേട്ട സ്റ്റാലിന്‍, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനും പോലീസും ഒരു ഇംഗ്ലീഷ് ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിച്ച 'ഹാപ്പി സ്ട്രീറ്റ്സ്' സംരംഭത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.എലിയറ്റ്സ് ബീച്ചിലെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ബാസ്‌ക്കറ്റ്ബോളും ഷട്ടിലും കളിച്ചു, അതിനിടയില്‍ ആണ് തനിക്ക് 70 വയസ്സ് പ്രായമുണ്ടെന്നും താനും മകനും (സിറ്റിംഗ് എംഎല്‍എ) ഉദയനിധി സ്റ്റാലിനും സഹോദരന്മാരാണോ എന്ന് ആളുകള്‍ തന്നോട് ചോദിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞത്.

റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം

3

താന്‍ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നതായും യോഗ പരിശീലിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. 'വൈകുന്നേരങ്ങളില്‍ ഞാന്‍ 5 കിലോമീറ്റര്‍ നടക്കുന്നു. എനിക്കുള്ള ജോലിത്തിരക്ക് കാരണം ഞാന്‍ എല്ലാ ദിവസവും ഫിസിക്കല്‍ ആക്റ്റിവിറ്റീസ് ചെയ്യാറില്ല, പക്ഷേ സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,' അദ്ദേഹം പറഞ്ഞു.

5

അടുത്തിടെ സ്റ്റാലിന് കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നാലും തന്റെ ഫിസിക്കല്‍ ആക്റ്റിവിറ്റീസ് കാരണം തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.'എന്റെ നല്ല ആരോഗ്യം മൂലമാണ്, കൊറോണ വൈറസ് പോസിറ്റീവ് ആയതിന് ശേഷം എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു. അതിനാല്‍, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. പറഞ്ഞു.

English summary
Tamil Nadu Chief Minister Stalin shared a question that people frequently ask him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X