വിജയ്‌യും ചന്ദ്രബാബു നായിഡുവും തമ്മിൽ വിജയവാഡയിൽ കൂടിക്കാഴ്‌ച; ചർച്ചയായി നിർണായക വിഷയങ്ങൾ

അമരാവതി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി. ഒക്ടോബർ 13 ചൊവ്വാഴ്‌ച വിജയവാഡയിലെ ചന്ദ്രബാബു നായിഡുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. തമിഴ്‌നാട് പൊതുമരാമത്ത്, കായിക വികസന മന്ത്രി ആദവ് അർജുനയും മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ് വിഷ്‌ണു റെഡ്ഡിയും വിജയ്‌ക്കൊപ്പം എത്തിയിരുന്നു. ആന്ധ്രപ്രദേശ് വിവരസാങ്കേതിക മന്ത്രി നാര ലോകേഷും യോഗത്തിൽ പങ്കെടുത്തു.

തെലുങ്കു ഗംഗ പദ്ധതിയുടെ ഭാഗമായി ചെന്നൈയ്ക്ക് ലഭിക്കേണ്ട കൃഷ്‌ണ നദീജലത്തിൽ കുറവുണ്ടായെന്ന ആശങ്കകൾക്കിടയിലാണ് കൂടിക്കാഴ്‌ച നടന്നത്. ഒക്ടോബർ ഒമ്പതുവരെയുള്ള കണക്കനുസരിച്ച്, പ്രതിവർഷം അനുവദിച്ച 12 ആയിരം ദശലക്ഷം ഘനയടിയിൽ 2.251 ആയിരം ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാടിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

vijay

ചെന്നൈയിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള ധാരണപ്രകാരം ജൂലൈ മുതൽ ഒക്ടോബർ വരെ എട്ട് ആയിരം ദശലക്ഷം ഘനയടിയും ജനുവരി മുതൽ ഏപ്രിൽ വരെ നാല് ആയിരം ദശലക്ഷം ഘനയടിയും ആന്ധ്രപ്രദേശ് നൽകേണ്ടതുണ്ട്. കൂടിക്കാഴ്‌ചയിൽ ജലവിതരണം സംബന്ധിച്ച് പുതിയ ധാരണയുണ്ടായോ കൂടുതൽ വെള്ളം വിട്ടുനൽകാമെന്ന് ആന്ധ്രപ്രദേശ് ഉറപ്പുനൽകിയോ എന്ന കാര്യത്തിൽ തമിഴ്‌നാട് സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

നിർദിഷ്‌ട ഗോദാവരി കാവേരി നദീസംയോജന പദ്ധതിയും ഇരു മുഖ്യമന്ത്രിമാരും ചർച്ച ചെയ്‌തതായാണ് വിവരം. ഉപയോഗിക്കാതെ കടലിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയുള്ള ഗോദാവരി നദിയിലെ അധികജലം പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആന്ധ്രപ്രദേശ് സർക്കാരിന്റെ അഭിപ്രായത്തിൽ, ഈ വെള്ളം ശരിയായി ഉപയോഗിച്ചാൽ വിവിധ പ്രദേശങ്ങളിലെ ജലാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.

വിശാലമായ നദീസംയോജന പദ്ധതിയുടെ ഭാഗമായി ഗോദാവരി ബനകചെർള പദ്ധതി നടപ്പാക്കാനാണ് ആന്ധ്രപ്രദേശ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഗോദാവരി നദിയിലെ വെള്ളം കൃഷ്‌ണ നദിയിലേക്ക് തിരിച്ചുവിട്ട് അവിടെനിന്ന് ബൊല്ലപ്പള്ളി ജലസംഭരണിയിലേക്ക് എത്തിക്കും. തുടർന്ന് ബൊല്ലപ്പള്ളിയിൽനിന്ന് ബനകചെർളയിലേക്കും പിന്നീട് പെണ്ണാർ നദിയിലേക്കും വെള്ളം എത്തിക്കുന്നതിനുള്ള നിർദേശങ്ങളും ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗോദാവരി കാവേരി നദീസംയോജന പദ്ധതിയുടെ ഭാഗമായി കണ്ടലേരു വഴി വെള്ളം കാവേരി നദിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അയൽസംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയും കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയും പദ്ധതി നടപ്പാക്കാനാണ് ആന്ധ്രപ്രദേശ് സർക്കാർ ശ്രമിക്കുന്നത്. ഇന്ന് വൈകുന്നേരം വിജയവാഡയിലെത്തിയ വിജയ് ദസറയോടനുബന്ധിച്ചുള്ള ശരന്നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ദ്രകീലാദ്രിയിലെ ശ്രീ ദുർഗ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തി. കനകദുർഗ ദേവിയുടെ അനുഗ്രഹം തേടിയായിരുന്നു സന്ദർശനം.

ക്ഷേത്രത്തിലെത്തിയ വിജയ്‌യെ പൂജാരികളും ഉദ്യോഗസ്ഥരും പൂർണകുംഭം നൽകി പരമ്പരാഗതമായി സ്വീകരിച്ചു. പരമ്പരാഗത വേഷം ധരിച്ചെത്തിയ അദ്ദേഹം കൈകൂപ്പി ഭക്തരെ അഭിവാദ്യം ചെയ്‌തശേഷം ശ്രീകോവിലിൽ ദർശനം നടത്തി. തുടർന്ന് അനിവേതി മണ്ഡപത്തിൽ വേദപണ്ഡിതർ അദ്ദേഹത്തിന് അനുഗ്രഹം നൽകി.

ആന്ധ്രാപ്രദേശ് ദേവസ്വം സെക്രട്ടറി കെ കണ്ണബാബു, ദേവസ്വം കമ്മീഷണർ കെ രാമചന്ദ്ര മോഹൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് വിജയ്‌ക്ക് ദേവിയുടെ ശേഷവസ്ത്രം, പ്രസാദം, ദേവിയുടെ ചിത്രം എന്നിവ സമ്മാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma