Get Updates
Get notified of breaking news, exclusive insights, and must-see stories!

44 ലക്ഷം ഡോസ് വാക്‌സിന്‍ പാഴാക്കി, മുന്നില്‍ തമിഴ്‌നാട്, വാക്‌സിന്‍ ഉപയോഗത്തില്‍ കേരളം നമ്പര്‍ വണ്‍

ദില്ലി: രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍, അതിനേക്കാള്‍ വലിയ പ്രതിസന്ധി ഇന്ത്യ നേരിടുന്നുണ്ടെന്ന് വിവരാവകാശ രേഖ. ഇന്ത്യയില്‍ വലിയൊരു ഡോസ് വാക്‌സിനാണ് പാഴാക്കുന്നതെന്നാണ് കണ്ടെത്തല്‍. തമിഴ്‌നാടാണ് ഇക്കാര്യത്തില്‍ മുന്നില്‍. പ്രധാനമായും ജനങ്ങള്‍ക്കിടയില്‍ വാക്‌സിനെ കുറിച്ച് തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഏറ്റവുമധികം വാക്‌സിന്‍ പാഴാക്കിയ സംസ്ഥാന തമിഴ്‌നാടാണ്. 44 ലക്ഷം ഡോസുകളാണ് ഇന്ത്യയില്‍ ഇതുവരെ പാഴാക്കിയിരിക്കുന്നത്. പത്ത് കോടി ഡോസുകളാണ് സംസ്ഥാനങ്ങള്‍ ഏപ്രില്‍ പതിനൊന്ന് വരെ ഉപയോഗിച്ചത്.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

1

അതേസമയം വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളത്തിന് വലിയ നേട്ടമുണ്ട്. ഒട്ടും പാഴാക്കാതെ വാക്‌സിന്‍ ഉപയോഗിച്ച സംസ്ഥാനങ്ങളിലൊന്ന്് കേരളമാണ്. മൊത്തം വാക്‌സിന്റെ 12.10 ശതമാനമാണ് തമിഴ്‌നാട് ഉപയോഗശൂന്യമാക്കിയത്. ഇത് എത്രത്തോളം ഗുരുതരമാണെന്ന് അപ്പോഴാണ് വ്യക്തമാകുന്നത്. ഹരിയാന, പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന എന്നിവരും പത്തില്‍ ശതമാനം താഴെ വാക്‌സിന്‍ പാഴാക്കിയിട്ടുണ്ട്. കേരളം കൂടെ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ആന്‍ഡ് ദിയൂ, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ് വാക്‌സിന്‍ ഉപയോഗ ശൂന്യമാക്കാതെ കാര്യക്ഷമമായി ഉപയോഗിച്ചത്.

Recommended Video

cmsvideo
    Do vaccines work against Double mutant variant? Here is the answer

    ്അതേസമയം വാക്‌സിന്റെ ഒരു വയലില്‍ പത്ത് ഡോസ് ആണ് ഉള്ളത്. തുറന്ന് കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ പത്ത് ഡോസും ഉപയോഗിക്കണം. ബാക്കി വന്നാല്‍ അത് ഉപയോഗശൂന്യമാകും. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗശൂന്യമായത് 44.78 ഡോസുകളാണ്. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. മഹാരാഷ്ട്രയും പഞ്ചാബും ദില്ലിയും തങ്ങളോട് വാക്‌സിന്റെ കാര്യത്തില്‍ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി പറയുന്നത്. ജനസംഖ്യാനുപാതത്തില്‍ അല്ല വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. ഗുജറാത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നത്.

    സര്‍ക്കാര്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതായി കൂടുതല്‍ വാക്‌സിനുകള്‍ അനുവദിച്ചിരുന്നു. 4500 കോടി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നു. വാക്‌സിനുകള്‍ ആവശ്യമാണെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഉപയോഗശൂന്യമാകുന്ന വാക്‌സിനുകളെ കുറിച്ച് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. അതേസമയം സംസ്ഥാനങ്ങള്‍ക്ക് പ്ലാനിംഗില്ലാത്തതാണ് പ്രശ്‌നമെന്നും, അല്ലാതെ വാക്‌സിന്‍ ദൗര്‍ബല്യം ഉള്ളതല്ല കാരണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വാക്‌സിന്‍ എടുക്കാന്‍ പല സംസ്ഥാനങ്ങളിലും മടിയുള്ളവര്‍ ധാരാളമുണ്ട്.അതാണ് ഈ ഉപയോഗശൂന്യമാകുന്നതിനും വഴിയൊരുക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+