Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം: ചട്ടം കർശനം

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന ആളുകൾക്ക് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് തമിഴ്‌നാട് സർക്കാർ. ആഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർക്കാണ് ഈ ചട്ടം ബാധകമായിരിക്കുക. ഞായറാഴ്ചയാണ് ഇത് തമിഴ്നാട് സർക്കാർ ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുപ്പിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലും കൊവിഡ് കേസുകൾ വർധിച്ച് വരുന്നതിനിടെയാണ് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്നതായി ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച് വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 coronavirus46-1

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് കർണ്ണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് കർണ്ണാടക സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. കർണ്ണാടകടത്തിൽ ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

നേരത്തെ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് ആർടിപിസിആർ പരിശോധനാ ഫലമോ കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കൈവശം കരുതിയാൽ മതിയായിരുന്നു. ഇത് മാറ്റിക്കൊണ്ടാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. കർണ്ണാടകത്തിൽ അടുത്ത ദിവസങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+