ഒറ്റയടിക്ക് രണ്ട് പേരെ 'കെട്ടണം'; കല്ല്യാണ കുറിയിൽ 2 വധു, വിചിത്രമായ വിവാഹ സ്വപ്നം, പക്ഷേ സംഭവിച്ചത്
ചെന്നൈ: രാമമൂർത്തിയെന്ന മുപ്പത്തൊന്നുകാരന്റെ വിവാഹ സ്വപ്നങ്ങൾ വിചിത്രമാണ്. ഒറ്റയടിക്ക് രണ്ട് കെട്ടണം ഇതാണ് തമിഴ്നാട്ടു കാരനായ രാമമൂർത്തിയുടെ വിവാഹ സ്വപ്നം. രാമമൂർത്തിയുടെ ഒരു സഹോദരി കലൈശെൽവിയുടെ മകൾ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. അപ്പോഴാണ് ഒരാളെ കൂടി വധുവാക്കണമെന്ന ആഗ്രഹം ഉദിച്ചത്.
ഉടൻ തന്നെ തന്റെ ആവശ്യവുമായി അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കൽ രാമമൂർത്തി എത്തുകയായിരുന്നു. സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി അമുദവല്ലി തന്റെ മകൾ ഗായത്രിയെ രാമമൂർത്തിക്കു നല്കാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കല്ലായണത്തിനുള്ള ഒരുക്കങ്ങളുമായി. എന്നാൽ ഒരുക്കങ്ങൾക്കിടയിൽ വീട്ടുകാർ തയ്യാറാക്കിയ വിവാഹ കുറിയാണ് വരന്റെ വിവാഹ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചത്.

വിവാഹക്കുറി
നാട്ടുകാരെയും വീട്ടുകാരെയും വിവാഹത്തിന് ക്ഷണിക്കാൻ വരന്റെയും വധുക്കളുടെയും ചിത്രങ്ങൾ അടക്കമുള്ള വിവാഹക്കുറിയാണ് ബന്ധുക്കൾ തയ്യാറാക്കിയത്.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു
കല്ല്യാണക്കുറിയിൽ വധുവിന്റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

എല്ലാവരും കണ്ടു
കല്ല്യാണക്കുറി വൈറലായതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. കല്ല്യാണക്കുറി എല്ലാവരും കണ്ടു.

ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു
സോഷ്യൽ മീഡിയയിൽ കല്യണക്കുറി വൈറലായതോടെ വാർത്ത തമിഴ്നാട്ടിലെ സമൂഹ്യക്ഷേമവകുപ്പ് അധികൃതരുടെ കാതിൽ എത്തുകയായിരുന്നു.

വിവാഹ വേദിയിൽ പോലീസ്
തുടർന്ന് വിവാഹ ദിവസം താലികെട്ടാൻ രാമമൂർത്തിയെത്തിയപ്പോൾ പോലീസിനെയും സാമൂഹ്യക്ഷേമ അധികൃതരെയുമാണ് കണ്ടത്.

ബഹുഭാര്യാത്വം കുറ്റകരം
ബഹുഭാര്യാത്വം കുറ്റകരമാണെന്നു ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ ഇത്തിരി പ്രയാസപ്പെട്ടു.

ജാതകത്തിൽ കണ്ടെത്തി
തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തിൽ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്നു രാമമൂർത്തി പോലീസിനോട് പറഞ്ഞു.

സ്വപ്നം തകർന്നടിഞ്ഞു
ഇതോടെ രാമമൂർത്തിയുടെ വിവാഹ സ്വപ്നങ്ങലാണ് അസ്തമിച്ചത്. ഒടുവിൽ, ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതർ മുൻകൈയെടുത്ത് നടത്തുകയും ചെയ്തു.












Click it and Unblock the Notifications