ഞാനെന്തിന് കരയണം, അവരാണ് എന്റെ മരണത്തിന് കാരണം, വീഡിയോക്ക് പിന്നാലെ ജീവനെടുത്ത് ജ്യോതിശ്രീ
ചെന്നൈ: കേരളമാകെ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകം ചര്‍ച്ചയാവുമ്പോള്‍ തമിഴ്നാട്ടിലും സമാനമായ സംഭവം. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പും, ഇവര്‍ പുറത്തുവിട്ട വീഡിയോ സന്ദേശവും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ജ്യോതിശ്രീ ആത്മഹത്യ ചെയ്തത്. യുവതി ഭര്‍ത്താവ് അടക്കം മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ജ്യോതിശ്രീ ബാലമുരുകന് എന്നയാളെ വിവാഹം കഴിച്ചത്. സ്ത്രീധനമായി 60 പവന് സ്വര്‍ണവും 25 ലക്ഷം രൂപയും ബാലമുരുകന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 60 പവന് നല്‍കിയെങ്കിലും 25 ലക്ഷം രൂപ നല്കാന് ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജ്യോതിശ്രീ കൊടിയ പീഡനങ്ങളായിരുന്നു ഭര്‍തൃവീട്ടില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. തുടര്‍ന്ന് ജ്യോതിശ്രീ വീട്ടിലേക്ക് മടങ്ങയിരുന്നു. പിന്നീട് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശേഷം ഏപ്രിലിലിലാണ് ജ്യോതിശ്രീ ഭര്‍തൃവീട്ടിലേക്ക് മടങ്ങിയത്.
ഞാനെന്തിന് കരയണം, അവര്‍ ഈ വീട്ടില്‍ സുഖമായിട്ടല്ലേ ഇരിക്കുന്നത്. കല്യാണം കഴിഞ്ഞത് മുതല്‍ കരഞ്ഞ് തന്റെ കണ്ണീര് വറ്റിപ്പോയി. ഇപ്പോള്‍ എനിക്ക് കരച്ചില് പോലും വരുന്നില്ല. ചെറുതായി വരുന്നുണ്ടെങ്കില്‍ പോലും അത് പുറത്തുകാണിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവുമാണ്. അവരെ വെറുതെ വിടരുതെന്നും വീഡിയോയില്‍ ജ്യോതിശ്രീ പറയുന്നു. തന്റെ മനോനില ശരിയല്ലെന്നാണ് ഭര്‍ത്താവും വീട്ടുകാരും പറയുന്നതെന്നും ജ്യോതിശ്രീ ആത്മഹത്യ മുമ്പുള്ള ഈ വീഡിയോയില്‍ പറയുന്നുണ്ട്.
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ ശേഷവും ജ്യോതിശ്രീയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നു. വീട്ടുകാരോട് പറഞ്ഞപ്പോള്‍, എങ്ങനെയെങ്കിലും സഹിച്ച് നില്‍ക്കാനായിരുന്നു ഉപദേശമെന്നും ആത്മഹത്യക്കുറിപ്പില്‍ ജ്യോതിശ്രീ പറയുന്നു. അതേസമയം ജ്യോതിശ്രീ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് ഫോണിലെ വീഡിയോയും ആത്മഹത്യാക്കുറിപ്പും നശിപ്പിച്ചിരുന്നു. കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ജ്യോതിശ്രീ ഫോണിലെ വീഡിയോ നേരത്തെ സഹോദരിക്ക് അയച്ച് കൊടുത്തിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്ത വീഡിയോയും കണ്ടെടുത്തു. അതിന് ശേഷമാണ് ഭര്‍ത്താവ് ബാലമുരുകനെയും ഭര്‍തൃമാതാവ്, സഹോദരന് എന്നിവരെയും അറസ്റ്റ് ചെയ്തത്.
നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications