പപ്പടത്തല്ല് ഹിറ്റായ പിറകെ വീണ്ടും കല്യാണത്തല്ല്, വധുവരൻമാരുടെ വാഹനം പോലീസ് സ്റ്റേഷന് മുന്നിൽ കത്തിച്ചു
തേനി:കേരളത്തിലെ പപ്പട തല്ലുപോലെ തമിഴ്നാട്ടിലും കല്യാണ കൂട്ടയടി. പപ്പടതല്ല് ഓഡിറ്റോറിയത്തിൽ ഒതുങ്ങിയെങ്കിൽ തമിഴ്നാട്ടിൽ കാര്യങ്ങൾ ഒരൽപ്പം കൈവിട്ടുപോയി. തല്ലിന് പുറമെ വധുവരൻമാരുടെ വാഹനവും യുവാവ് കത്തിച്ചു.
തേനി ജില്ലയിലെ ചിന്നമന്നൂർ സ്റ്റേഷനു മുന്നിലാണ് സംഭവം. തേനിയിൽ നടന്ന ഒരു പ്രണയവിവാഹമാണ് വലിയ ആക്രമണത്തിലേക്കെത്തിയത്. പ്രണയ വിവാഹത്തെ എതിര്‍ത്ത പെൺകുട്ടിയുടെ സഹോദരൻ വധൂവരന്മാർ വന്ന വാഹനം പോലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.
'കരൾ സുരക്ഷിതമായാൽ ജീവിതവും സുരക്ഷിതം'... കരളിനെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം

പ്രണയ വിവാഹത്തെ തുടർന്ന് പെണ്‍കുട്ടിയുടെ കൂട്ടരും വരന്‍റെ കൂട്ടരം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വധൂവരന്മാരും ബന്ധുക്കളുമായി സ്റ്റേഷനിൽ ചർച്ച നടക്കുന്നതിനിടെയാണ് യുവതിയുടെ സഹോദരൻ വാഹനം പെട്രോൾ ഒഴിച്ച് തീയിട്ടത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ചിന്നമന്നൂർ തേരടി തെരുവിൽ പാണ്ടിയുടെ മകൾ മല്ലികയും(24) മുറച്ചെറുക്കൻ ദിനേഷ് കുമാറും ( 28) ആണ് കഴിഞ്ഞ ദിവസം വിവാഹിതരായത്.

എന്നാൽ വീട്ടുകാർ സമ്മതിക്കാഞ്ഞത്തതിനാൽ മറ്റു ചില ബന്ധുക്കളടെ സഹായത്തോടെയായിരുന്നു കല്യാണം. വീരപാണ്ടി ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.എന്നാല്‍ വിവരമറിഞ്ഞ് ബന്ധുക്കളെത്തി പ്രശ്നം വഷളാവുകയായിരുന്നു. തുടർന്ന് വധുവരൻമാർ ചിന്നമന്നൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. ഇരുവരുടെയും ബന്ധുക്കളേയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പോലീസ് സമാധാന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെയാണ് കുപിതനായ മല്ലികയുടെ സഹോദരൻ നല്ല പെരുമാൾ (26) സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്രയുടെ എസ് യുവിയായ സ്കോർപിയോ കാര്‍ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഡിഎംകെ നേതാവാണ് നല്ല പെരുാമളെന്നാണ് വിവരം. കാര്‍ കത്തിച്ചതിന് ശേഷം സ്ഥലം വിട്ട നല്ല പെരുമാളിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബന്ധുക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വധുവിനെ പോലീസ് വരന്‍റെ കൂടെ അയച്ചു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത ഹരിപ്പാട് മുട്ടത്ത് വിവാഹസദ്യക്കിടെ പപ്പടത്തിന്റെ പേരില്‍ അടി നടന്നത്. കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വീണ്ടും പപ്പടം ചോദിച്ചതിനെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.സംഭവത്തില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചു തകര്‍ത്തിരുന്നു.
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്












Click it and Unblock the Notifications