• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പും

Google Oneindia Malayalam News

രാജ്യം എങ്ങും ആവേശത്തിലാണ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ആഘോഷങ്ങളും പരിപാടികളും വളരെ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. ഇനി ആ ദിനം വന്നെത്തിയാല്‍ മതി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തുടങ്ങുന്നത്. ഓരോ ഇന്ത്യന്‍ പൗരനും ആഗസ്റ്റ് 15 എന്ന ആ ദിവസം അഭിമാനത്തിന്റേതാണ്. ത്രിവര്‍ണ പതാക ഉയരത്തില്‍ പറക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കും. നമ്മുടെ രാജ്യം സ്വതന്ത്രമായ ആ ദിവസം അത്രമാത്രം പ്രിയപ്പെട്ട ഒന്നാണ് നമുക്ക്......

രാജ്യസ്‌നേഹത്തിന്റെ ഭാഗമായി ആ ദിവസം പലരും ത്രിവര്‍ണ പതാകയുടെ ചെറിയ രൂപം വസ്ത്രങ്ങളില്‍ കുത്തിവെയ്ക്കുകയും ത്രിവര്‍ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ബാഡ്ജുകള്‍ ധരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ചിത്രം വരച്ചുവെയ്ക്കാറുണ്ട്..എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് മറ്റൊരു വാര്‍ത്ത ആണ്. രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു കലാകരാന്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച. കണ്ണില്‍ പതാക വരച്ച ആണ് ഒരു കലാകാരന്‍ തന്റെ രാജ്യം സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഈ കലാകാരന്‍ പറയുന്നത്.

അച്ഛനേയും അമ്മയേയും കാണണം; പോലീസ് ജീപ്പില്‍ കരഞ്ഞ് നിലവിളിച്ച് പീഡനക്കേസിലെ പ്രതിഅച്ഛനേയും അമ്മയേയും കാണണം; പോലീസ് ജീപ്പില്‍ കരഞ്ഞ് നിലവിളിച്ച് പീഡനക്കേസിലെ പ്രതി

1


മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യു.എം.ടി രാജയാണ് രാജ്യസ്നേഹത്തിന്റെ ഭാഗമായി തന്റെ വലത് കണ്ണില്‍ ദേശിയപതാക വരച്ചത്. കേള്‍ക്കുമ്പോള്‍ കൗതുകവും വിശ്വസിക്കാന്‍ കുറച്ച് പ്രയാസവും ഉണ്ടാവും. പക്ഷേ സംഭവം കാര്യമാണ്..മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചത്. ഒറ്റയ്ക്ക് കണ്ണാടിയില്‍ നോക്കിയാണ് താന്‍ ഈ പെയിന്റിങ് ചെയ്തതെന്ന് രാജ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2


പതിനാറ് തവണ ശ്രമിച്ചതിന് ശേഷമാണ് കണ്ണില്‍ പതാക വരയ്ക്കാന്‍ സാധിച്ചത് എന്നും രാജ പറഞ്ഞു കണ്ണാടിയില്‍ തന്റെ നോട്ടം ഉറപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഓരോ തവണയും തെറ്റിപോയത്. ആരും ഇത് അനുകരിക്കരുത് എന്നും രാജ പറയുന്നു. എന്തായാലും ഈ ചിത്രം ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

3

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ആസാദി കാ അമൃത മഹോത്സവ്' എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം.

Recommended Video

cmsvideo
  ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics
  4


  ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകും എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 'ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, നമുക്ക് 'ഹർ ഘർ തിരംഗ' പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക. ഇത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

  ഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കുംഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കും

  English summary
  Tamilnadu Miniature artist UMT Raja painted Indian flag inside his eyes, photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X