Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇര്‍ഫാന്‍ ഖാന് മുന്നില്‍ നഗ്നനൃത്തം നടത്താന്‍ ആ സംവിധായകന്‍ എന്നോട് പറഞ്ഞു... തുറന്നടിച്ച് നടി!!

മുംബൈ: മുതിര്‍ന്ന നടന്‍ നാനാ പടേക്കര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബോളിവുഡില്‍ ശക്തമായി മീ ടു ക്യാമ്പയിന്‍. സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയാണ് മുന്‍ മിസ് ഇന്ത്യ യൂനിവേഴ്‌സ് കൂടിയായ നടി തനുശ്രീ ദത്ത പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവേക് അഗ്നിഹോത്രി തന്നോട് നടന്‍ ഇര്‍ഫാന്‍ ഖാന് മുന്നില്‍ നഗ്നനൃത്തം കളിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രമുഖ താരങ്ങളെല്ലാം ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

പക്ഷേ ബോളിവുഡും കാസ്റ്റിംഗ് കൗച്ചിന്റെയും പീഡനങ്ങളുടെയും കേന്ദ്രമാണെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും ഇത് വലിയ വാര്‍ത്തയായിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് തനുശ്രീ വിട്ടുനിന്നിരുന്നു. അതിന് പിന്നിലും ഈ കാരണങ്ങളാണോ എന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. അവര്‍ വിദേശത്ത് നിന്ന് ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാണ് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നാനാ പടേക്കര്‍ പീഡിപ്പിച്ചു

നാനാ പടേക്കര്‍ പീഡിപ്പിച്ചു

പത്ത് വര്‍ഷം മുമ്പ് തന്നെ ലൈംഗികമായി നാനാ പടേക്കര്‍ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു തനിക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നതെന്നായിരുന്നു നടി പറഞ്ഞത്. നാനാ സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അദ്ദേഹത്തെ സംരക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പരാതികളൊന്നും വരാത്തതെന്നും തനുശ്രീ പറയുന്നു.

 നഗ്നയായി നൃത്തം കളിക്കണം

നഗ്നയായി നൃത്തം കളിക്കണം

തന്റെ ആദ്യ ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ്. ആ സിനിമയുടെ ചിത്രീകരണ വേളയില്‍ തനിക്ക് കയ്‌പേറിയ അനുഭവം ഉണ്ടായത്. ഇര്‍ഫാന്റെ ക്ലോസ് അപ്പ് രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. താന്‍ ആ സീനില്‍ അഭിനയിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും തന്നെ വിളിച്ചുവരുത്തി. ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുന്നതിന് തന്നോട് വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു.

 ഞെട്ടിപ്പോയ നിമിഷം

ഞെട്ടിപ്പോയ നിമിഷം

അന്ന് തനിക്ക് ബോളിവുഡില്‍ വലിയ പരിചയസമ്പത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഞെട്ടിപ്പോയ നിമിഷമായിരുന്നു അത്. എന്നാല്‍ സംവിധായകന്റെ ഈ പെരുമാറ്റത്തില്‍ ഇര്‍ഫാന്‍ ഖാന്‍ ഇടപെടുകയായിരുന്നു. അദ്ദേഹം അനിഷ്ടം തുറന്ന് പറഞ്ഞു. തനിക്ക് ഭാവം വരാന്‍ നടി വസ്ത്രം അഴിക്കേണ്ടതില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു. എന്റെ ക്ലോസപ്പ് രംഗം എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് എനിക്കറിയാം. അഭിനയിക്കാനും അറിയാം അതാരും പറഞ്ഞ് തരേണ്ടതില്ലെന്നായിരുന്നു ഇര്‍ഫാന്റെ വാക്കുകള്‍.

 ഇര്‍ഫാന്‍ നല്ല മനുഷ്യന്‍

ഇര്‍ഫാന്‍ നല്ല മനുഷ്യന്‍

ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ ധാരണയൊന്നുമില്ലാത്ത എന്നെ പോലുള്ള ഒരാളെ ഇര്‍ഫാന്‍ സംരക്ഷിച്ചതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ നിലപാട് ഏറെ മതിപ്പുളവാക്കി. ഇര്‍ഫാന്റെ ക്ലോസപ്പ് ഷോട്ടായിരുന്നു ഞാന്‍. ആ സീനില്‍ ഞാന്‍ ചിത്രത്തിലേ ഉണ്ടാവില്ല. അങ്ങനെയൊരാള്‍ നഗ്നനൃത്തം കളിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതില്‍ തന്നെ സംശയമുണ്ടെന്നും തനുശ്രീ പറഞ്ഞു.

 സുനില്‍ ഷെട്ടിയും രക്ഷയ്‌ക്കെത്തി

സുനില്‍ ഷെട്ടിയും രക്ഷയ്‌ക്കെത്തി

നടന്‍ സുനില്‍ ഷെട്ടിയും ഈ വിഷയത്തില്‍ തന്റെ രക്ഷയ്‌ക്കെത്തി. അദ്ദേഹം സംവിധായകനോട് ചൂടാവുകയും അദ്ദേഹത്തിന്റെ കോളറില്‍ പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. സിനിമാ മേഖലയില്‍ നല്ല വ്യക്തികള്‍ ഉണ്ടെന്നാണ് ഇതിലൂടെ മനസിലാവുന്നത്. 2008 വരെ താന്‍ സിനിമാ മേഖലയില്‍ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാനെയും സുനില്‍ ഷെട്ടിയെയും പോലുള്ള നടന്‍മാരുടെ പിന്തുണ കൊണ്ടാണെന്ന് അവര്‍ പറഞ്ഞു. തനിക്ക് മാത്രമല്ല ബോളിവുഡില്‍ ഒരുപാട് നടിമാര്‍ക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആരും തുറന്ന് പറയുന്നില്ലെന്നും നടി പറഞ്ഞു.

നാന മോശമായി പെരുമാറി

നാന മോശമായി പെരുമാറി

ഹോണ്‍ ഓക്കെ പ്ലീസിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഗാനരംഗത്തില്‍ അഭിനയിക്കാനായിരുന്നു താന്‍ എത്തിയത്. എന്നാല്‍ നാനാ പടേക്കറില്‍ നിന്നുള്ള മോശം അനുഭവത്തെ തുടര്‍ന്ന് ആ സിനിമ തന്നെ ഉപേക്ഷിച്ചു. ഡാന്‍സ് റിഹേഴ്‌സലിനിടയില്‍ നാനാ പടേക്കര്‍ തന്നെ മോശമായി സ്പര്‍ശിക്കുകയും മോശമായ രീതിയില്‍ ഇടപെടല്‍ നടത്തുകയും ചെയ്തു. സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടപ്പോള്‍ ഗുണ്ടകളെ വിട്ട് തന്റെ കുടുംബത്തെ അക്രമിച്ചെന്നും അവര്‍ പറയുന്നു.

ബോളിവുഡിന് മൗനം

ബോളിവുഡിന് മൗനം

തനുശ്രീയുടെ തുറന്നുപറച്ചില്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. സിനിമാ മേഖല അവര്‍ വിട്ടുപോകാന്‍ കാരണം ഇത്തരം മോശം അനുഭവങ്ങളാണെന്നാണ് സൂചന. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും ആമിര്‍ ഖാനും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ്. ഇതും ചിലര്‍ ട്വിറ്ററില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. കപട ദേശീയവാദിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+