നോമ്പെടുക്കാന്‍ ഞാന്‍ വിഡ്ഡിയല്ലെന്ന് തസ്ലീമ നസ്രീന്‍
ദില്ലി: ഇസ്ലാം വിശ്വാസികള്‍ പുണ്യമാസമായി കരുതിപ്പോരുന്ന റംസാന്‍ മാസത്തില്‍ നോമ്പെടുക്കാന്‍ താനില്ലെന്ന് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. ഞാന്‍ എന്തിന് നോമ്പെടുക്കണം, ഞാന്‍ വിഡ്ഡിയല്ലെന്ന് കഴിഞ്ഞദിവസം ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
അതേസമയം, ചൈനയില്‍ നോമ്പെടുക്കല്‍ നിരോധിച്ച വാര്‍ത്തയ്‌ക്കെതിരെയും ഇവര്‍ പ്രതികരിച്ചു. ചൈന മതപരമായ നോമ്പെടുക്കല്‍ നിരോധിച്ചതിനെ അനുകൂലിക്കുന്നില്ല. അതുപോലെ നിര്‍ബന്ധിച്ച് നോമ്പെടുപ്പിക്കുന്ന രാജ്യങ്ങളെയും താന്‍ അനുകൂലിക്കുന്നില്ലെന്ന് തസ്ലീമ പറഞ്ഞു. ഇസ്ലാം മതത്തിന്റെ ചട്ടക്കൂടില്‍ നിന്നും സ്വതന്ത്ര നലപാടെടുത്ത തസ്ലീമ നേരത്തെയും വിവാദത്തിലകപ്പെട്ടിരുന്നു.

ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ വിശുദ്ധമാസമായി കരുതപ്പെടുന്ന റംസാന്‍ മാസം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. നോമ്പെടുക്കല്‍, പ്രാര്‍ഥനകള്‍, ചാരിറ്റികള്‍, തുടങ്ങി പലവിധ ആചാരാനുഷ്ഠാനങ്ങളും റംസാനോട് അനുബന്ധിച്ച് ഇസ്ലാം വിശ്വാസികള്‍ പുലര്‍ത്തിപ്പോരുന്നു. അതിനിടയിലാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ തസ്ലീമയുടെ പരാമര്‍ശം.
ഇസ്ലാം വിരുദ്ധമാണെന്നു കാട്ടി തസ്ലീമയുടെ എഴുത്തുകള്‍ നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. എഴുത്തിലെ മതവിരുദ്ധതയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വധഭീഷണിയുണ്ടായ തസ്ലീമ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഏറെക്കാലം അമേരിക്കയിലും താമസിച്ചിരുന്ന തസ്ലീമ കൊല്‍ക്കത്തയിലും ദില്ലിയിലുമായാണ് ഇപ്പോള്‍ കഴിയുന്നത്.












Click it and Unblock the Notifications