എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്: ലേലം സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്
ദില്ലി: കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ടെന്‍ഡറില്‍ ടാറ്റ ഗ്രൂപ്പിന്റെതാണ് ഉയര്‍ന്ന സഖ്യയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവുന്നത്. 18000 കോടി രൂപയാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തത്. സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്തായിരുന്നു. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു.
നഷ്ടതിലായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭാ സമിതിഎയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയതോടെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. ടാറ്റാ ഗ്രൂപ്പിന് പുറമെ സ്പൈസ് ജെറ്റ് ഉടമയായ അജയ് സിങും സ്വകാര്യ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സൺസ് ടെണ്ടറിൽ പങ്കെടുത്തപ്പോള്‍ അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ജീവനക്കാര്‍ ഉള്‍പ്പടേയുള്ളവരെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി പൂര്‍ത്തീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നതിന് 20 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്ന് മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വായനക്ക്:- 'ചൊറിഞ്ഞാൽ തിരിച്ച് ചൊറിയും, ഒരു ദാക്ഷിണ്യവും ഇല്ല', ബിഗ് ബോസ് താരം സന്ധ്യ മനോജിന്റെ വാക്കുകൾ വൈറൽ
ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ 68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ സ്വന്തം തറവാട്ടിലേക്ക് മടങ്ങിയെത്തുകയാണ്. 1932 ലാണ് ടാറ്റ തങ്ങളുടെ എയർലൈൻ സ്ഥാപിച്ചത്. തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച എയര്‍ലൈന്‍സ് പിന്നീട് എയര്‍ ഇന്ത്യയായി മാറ്റുകയായിരുന്നു. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും 1977 വരെ ജെ ആര് ഡി ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്മാന്. പിന്നീട് 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്ക്കാലം വില്പന വേണ്ടെന്ന് അന്നത്തെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു .
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications