Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചൊറിഞ്ഞാൽ തിരിച്ച് ചൊറിയും, ഒരു ദാക്ഷിണ്യവും ഇല്ല', ബിഗ് ബോസ് താരം സന്ധ്യ മനോജിന്റെ വാക്കുകൾ വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസൺ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടുവെങ്കിലും ഷോയിലെ താരങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്. ബിഗ് ബോസിൽ വളരെ ജനപ്രീതിയുളള താരമായിരുന്നു നർത്തകനായ റംസാൻ മുഹമ്മദ്. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിി റംസാൻ ആയിരുന്നു.

ബിഗ് ബോസിൽ നാലാം സ്ഥാനത്താണ് റംസാൻ എത്തിയത്. ഷോയിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന സന്ധ്യ മനോജ് റംസാനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. തന്റെ യുട്യൂബ് ചാനലിൽ ആണ് സന്ധ്യ മനോജ് ബിഗ് ബോസിൽ റംസാനും ഒത്തുളള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

സന്ധ്യ മനോജിന്റെ വാക്കുകൾ: ''റംസാനും താനും അമ്മയും മകനും എന്ന് പറഞ്ഞ് വീഡിയോകളും ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ച് ചെയ്ത ഒരു ഡാന്‍സിന് ഒരുപാട് അംഗീകാരം കിട്ടിയിരുന്നു. ബിഗ് ബോസില്‍ റംസാനും ഒത്തുളള തന്റെ യാത്രയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അത് നല്ലൊരു സൗഹൃദം ആയിരുന്നു. ഒരു കണക്ഷന്‍ തോന്നുന്ന ഫ്രണ്ട്ഷിപ്പ് ആയിരുന്നു. തങ്ങള്‍ രണ്ട് പേരും നര്‍ത്തകരാണ്. തങ്ങളുടെ പാഷന്‍ എന്നത് ഡാന്‍സ് ആണ്.

മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

ബിഗ് ബോസില്‍ ചെന്ന ഉടനെ റംസുവിനെ പരിചയപ്പെട്ടു. എല്ലാവരും കൊച്ചുപയ്യന്‍ എന്ന് പറഞ്ഞു. ഒരു കൊച്ചുകുട്ടിയായിട്ട് തന്നെ കാണുന്നത് റംസാന് ആദ്യം മുതല്‍ക്കേ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും അക്കാര്യത്തില്‍ കുറച്ച് ശ്രദ്ധിച്ചിരുന്നു. മോനേ എന്ന് വിളിക്കുന്നത് അവന് അത്ര ഇഷ്ടമായിരുന്നില്ല. അറിയാതെ വായില്‍ വരുന്നത് മോനേ എന്ന് ആണെങ്കിലും റംസു എന്നേ പറയാറുളളൂ.

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

റംസാന്റെ ഏറ്റവും നല്ല ക്വാളിറ്റി എന്നത് എന്ത് ടാസ്‌കും ഏറ്റവും പെര്‍ഫക്ഷനോടെ ചെയ്യും. തന്റെ 100 ശതമാനമല്ല 500 ശതമാനം അവന്‍ അതില്‍ കൊടുക്കും. ആ ടാസ്‌ക് വായിക്കുന്ന നിമിഷം തൊട്ട് അത് തീരുന്നത് വരെ അവന്‍ അതിലായിരിക്കും. അവനെ അതില്‍ നിന്ന് മാറ്റാന്‍ പറ്റില്ല. വീക്ക്‌ലി ടാസ്‌ക് ചെയ്യുമ്പോള്‍ അത് കഴിഞ്ഞു എന്ന് പറയുന്നത് വരെ റംസാന്‍ ആ മൂഡില്‍ നിന്ന മാറാറില്ല. ആ ടാസ്‌ക് തീരുന്നത് വരെ ആശാന്‍ ആ റോളില്‍ തന്നെ ആയിരിക്കും.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

റംസാന്റെ എനര്‍ജി എടുത്ത് പറയേണ്ടതാണ്. അത് റംസാന്‍ 21കാരനായത് കൊണ്ടല്ല. 21 വയസ്സുളള എത്രയോ മടിയന്മാരെ നമുക്ക് കാണാം. എനര്‍ജിയുടെ ക്രഡിറ്റ് അവന് തന്നെ കൊടുക്കണം. വന്ന് കഴിഞ്ഞാല്‍ അവന്റെ എനര്‍ജി 100 ശതമാനമാണ്. തനിക്കത് വളരെ പ്രചോദനം നല്‍കിയിട്ടുണ്ട്. കൗണ്ടര്‍ അടിക്കാന്‍ റംസാന്‍ മിടുക്കനാണ്.

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

നോബിയും റംസാനും ഉണ്ടെങ്കില്‍ അവരുടെ അടുത്ത് പോയിരുന്നാല്‍ ഇവരുടെ കൗണ്ടറടി അടിപൊളിയാണ്. റംസാന് ഉഗ്രന്‍ ചിരിയാണ്. അവന്‍ ചിരിച്ച് കഴിഞ്ഞാല്‍ നമ്മളും കൂടെ ചിരിക്കും. ഹൃദയത്തില്‍ നിന്നാണ് അവന്‍ ചിരിക്കുന്നത്. അതിനൊരു പ്രത്യേക ഭംഗിയുണ്ട്. റംസാനും അഡോണിയും സായിയും ആയിരുന്നു ആദ്യത്തെ കുറേ ദിവസം ഒരു ടീം ആയിട്ട് നടന്നിരുന്നത്.

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

വളരെ കുറച്ചേ റംസാന്‍ സംസാരിക്കുകയുളളൂ. പക്ഷേ കാര്യമുണ്ടാകും. നല്ല പോയിന്റ് ആയിരിക്കും പറയുന്നത്. ആരായിരിക്കും ബിഗ് ബോസിലെ മികച്ച ഗെയിമര്‍ എന്ന് ഫിനാലെയില്‍ ലാല്‍ സര്‍ ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞത് റംസാന്റെ പേരാണ്. വേറൊന്നും കൊണ്ടല്ല, അതിന് തന്റെ പക്കല്‍ കൃത്യമായ ന്യായീകരണമുണ്ട്. ഏത് ടാസ്‌ക് എടുത്താലും ആദ്യ ആഴ്ച മുതല്‍ അവന്‍ ഇറങ്ങുന്നത് വരെയും ഫുള്‍ എനര്‍ജിയും ഫുള്‍ ടാലന്റും ഫുള്‍ ടാക്ടിക്‌സും ആയിരുന്നു.

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

ആ ടാസ്‌കിന് എന്താണ്, എങ്ങനെയാണ് എന്നൊക്കെ ചിന്തിച്ച് ചെയ്യുന്ന മത്സരാര്‍ത്ഥി ആയിരുന്നു റംസാന്‍. അത് സംസാരിക്കേണ്ട ടാസ്‌ക് ആയാലും ആക്ടിംഗ് ആയാലും സ്‌പോര്‍ട്‌സ് ആയാലും നോബിക്ക് പകരം നില്‍ക്കേണ്ട ടാസ്‌ക് ആയാലും ഫുള്‍ ഗെയിമറായി റംസാന്‍ ചെയ്തിട്ടുണ്ട. അങ്ങനെ നോക്കുമ്പോള്‍ സീസണിലെ ഗെയിമര്‍ റംസാന്‍ ആണ്. അത് തന്റെ മാത്രം അഭിപ്രായമാണ്.

റംസാൻ മുഹമ്മദ്- സന്ധ്യ മനോജ്

റംസാന്‍ സഹായിക്കാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ണമായും ചെയ്യും. ബിഗ് ബോസില്‍ കിച്ചണ്‍ ഡ്യൂട്ടിയിലൊക്കെ ആയിരിക്കുമ്പോള്‍ കിച്ചണ്‍ ക്യാപ്റ്റന്‍ എന്ന് പറയുന്ന ആള്‍ ചില പ്രത്യേക ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ പറയും. അപ്പോള്‍ റംസാന്‍ വന്ന് സഹായിക്കും. പല സാധനങ്ങളും അവന്‍ കഴിക്കില്ല. എന്നാലും വന്ന് സഹായിക്കും. എല്ലാവരുമായിട്ടും നന്നായി ഇടപെടും. ആരെങ്കിലും ചൊറിഞ്ഞാല്‍ തിരിച്ച് ചൊറിയുകയും ചെയ്യും. അതിന് ഒരു ദാക്ഷിണ്യവും ഇല്ല. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ ബിഗ് ബോസില്‍ നിന്ന് പോയിക്കഴിഞ്ഞാണ് താനും റംസാനും കൂടുതല്‍ അടുക്കാന്‍ തുടങ്ങിയത്'' -സന്ധ്യ മനോജ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+