Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് വര്‍ഗീയയെ പട്ടിയോട് ഉപമിച്ച് തഥാഗത, ഗോവ സര്‍ക്കാര്‍ അഴിമതിക്കാര്‍, ബിജെപിയില്‍ ഗവര്‍ണര്‍ പോര്

ദില്ലി: ബിജെപിയെ പിടിച്ച് കുലുക്കി ഗവര്‍ണര്‍മാരുടെ പോര്. മുന്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയും മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമാണ് ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുള്ളത്. ബിജെപിയുടെ പ്രമുഖ നേതാവ് കൈലാഷ് വിജയ് വര്‍ഗീയയെ പട്ടിയോട് ഉപമിച്ചിരിക്കുകയാണ് തഥാഗത റോയ്. ബംഗാളില്‍ വീണ്ടും വോഡഫോണ്‍ എത്തിയിരിക്കുകയാണെന്നും റോയ് കുറിച്ചു. വോഡഫോണ്‍ അവരുടെ പരസ്യങ്ങളില്‍ നേരത്തെ പഗ് പട്ടികളെയാണ് ഉപയോഗിച്ചിരുന്നത്. വിജയ് വര്‍ഗീയയാണ് ബംഗാളിന്റെ ചുമതലയുള്ള നേതാവെന്ന ഒര യൂസറിന്റെ പോസ്റ്റിനുള്ള പ്രതികരണമായിട്ടാണ് റോയ് ഇങ്ങനൊരു പ്രതികരണം നടത്തിയത്.

1

ഇടയ്ക്കിടെ വന്നുംപോയും കൊണ്ടിരിക്കുന്ന പട്ടിയാണ് വിജയ് വര്‍ഗീയ എന്നാണ് തഥാഗത റോയ് സൂചിപ്പിച്ചത്. നേരത്തെ ബംഗാളിലെ തോല്‍വിക്ക് പിന്നാലെ വിജയ് വര്‍ഗീയ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, കേന്ദ്ര നിരീക്ഷകരായ ശിവ്പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവരാണ് കാരണക്കാരെന്ന് റോയ് കുറ്റപ്പെടുത്തിയിരുന്നു. ഇവര്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പേര് ചീത്തയാക്കി. ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെയും നേതാക്കളെയും ഇവര്‍ ചെളിയിലേക്ക് വലിച്ചിഴച്ചു. തൃണമൂലില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്കാണ് ഇവര്‍ ടിക്കറ്റുകള്‍ നല്‍കിയത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചൂട് അവര്‍ അറിഞ്ഞെന്നും റോയ് പറഞ്ഞു.

അതേസമയം അതിരൂക്ഷമായിട്ടായിരുന്നു സത്യപാല്‍ മാലിക്കിന്റെ പ്രതികരണം. ഗോവ സര്‍ക്കാരില്‍ അടിമുടി അഴിമതി നിറഞ്ഞിരിക്കുകയാണെന്ന് മാലിക് പറയുന്നു. കൊവിഡില്‍ അവരുടെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. ഗോവ സര്‍ക്കാര്‍ എന്ത് ചെയ്താലും അതിലൊരു അഴിമതിയുണ്ടെന്ന അവസ്ഥയാണ്. എനിക്ക് അഴിമതിയെ അംഗീകരിക്കാനോ അത് കണ്ട് നിയന്ത്രിച്ച് നിര്‍ത്താനോ സാധിക്കില്ല. ഗോവ സര്‍ക്കാര്‍ നടത്തുന്ന ഡോര്‍ ടു ഡോര്‍ റേഷന്‍ സമ്പ്രദായം തീര്‍ത്തും തെറ്റായ കാര്യമാണ്. സര്‍ക്കാരിന് പണം നല്‍കുന്ന ഒരു കമ്പനിയുടെ താല്‍പര്യപ്രകാരമാണ് ഇക്കാര്യം നടന്നിട്ടുള്ളത്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്. പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മാലിക് പറഞ്ഞു.

ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗോവയിലെ ബിജെപി ഒരിക്കലും അവരാണ് തെറ്റെന്ന് സമ്മതിക്കില്ല. വിമാനത്താവളത്തിന് സമീപം മൈനിംഗ് പാസുകള്‍ക്കായി ട്രക്കുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇത് നിര്‍ത്താന്‍ പറഞ്ഞു. അവര്‍ നിര്‍ത്തിയില്ല. പിന്നീട് ഇതേ മേഖല കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. പുതിയ ഗവര്‍ണര്‍ ഭവന്‍ ഉണ്ടാക്കുമെന്നതിനെയും ഞാന്‍ എതിര്‍ത്തിരുന്നു. അത് പൈതൃക സ്വത്തായത് കൊണ്ടാണ്. അത് പൊളിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പരസ്യമായി അതിനെ എതിര്‍ത്തത്. പുതിയ ഗവര്‍ണര്‍ ഭവനത്തിന്റെ ആവശ്യമില്ല. ഗോവ സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതയിലാണ്. എന്തിനാണ് ഇങ്ങനൊരു ഭവന്‍ ഉണ്ടാക്കുന്നതെന്നും മാലിക് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+