Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ജനങ്ങള്‍ ഭീതിയില്‍; ദുരൂഹ ചിഹ്നങ്ങള്‍!! രാത്രിയില്‍ അക്രമിസംഘങ്ങളും, 15 കവിഞ്ഞു

വരാപ്പുഴയിലെ പുത്തന്‍പള്ളി, ചിറയക്കോണം, തേവക്കാട്, മരോട്ടിച്ചോട് എന്നിവിടങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലാണ് ഭീതി വളര്‍ത്തുന്ന ചിഹ്നങ്ങള്‍.

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ചില ചിഹ്നങ്ങള്‍. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. രാത്രികാലങ്ങളില്‍ ദുരൂഹ സംഘങ്ങള്‍ വിലസുകയും ചെയ്യുന്നു. ആശങ്ക നിറഞ്ഞതോടെ ജനങ്ങള്‍ പോലീസില്‍ പരാതി നല്‍കി.

വരാപ്പുഴയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചില ചിഹ്നങ്ങളും അക്കങ്ങളും പ്രത്യക്ഷപ്പെടുന്നത്. ഇലക്ട്രിക് പോസ്റ്റുകളില്‍ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ ആദ്യം ദുരൂഹതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ചിലയാളുകളുടെ സാന്നിധ്യം നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. പിന്നീട് ഈ അടുത്ത ദിവസങ്ങളില്‍ ചില അനിഷ്ട സംഭവങ്ങളും അരങ്ങേറി...

സംഭവങ്ങളുടെ തുടക്കം

സംഭവങ്ങളുടെ തുടക്കം

എന്താണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ഇലക്ട്രിക് പോസ്റ്റുകൡ പ്രത്യേക ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു ആദ്യം. പിന്നീട് ചില അക്കങ്ങളും കണ്ടുതുടങ്ങി.

മോഷണങ്ങള്‍ നടന്നു

മോഷണങ്ങള്‍ നടന്നു

ആദ്യം ഇതില്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പിന്നീട് അടുത്തിടെ ചില മോഷണങ്ങള്‍ നടന്നു. ഒന്നല്ല നിരവധി മോഷണ സംഭങ്ങളാണ് ഇപ്പോള്‍ വരാപ്പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലുണ്ടാകുന്നത്.

ദുരൂഹ സൂചകങ്ങള്‍

ദുരൂഹ സൂചകങ്ങള്‍

ഇലക്ട്രിക് പോസ്റ്റുകളില്‍ കാണുന്ന ദുരൂഹ സൂചകങ്ങള്‍ ഇപ്പോള്‍ ചില മതിലുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സൂചകങ്ങള്‍ കാണുന്ന മേഖലയിലെ വീടുകളിലാണ് രാത്രിയില്‍ മോഷണം നടക്കുന്നത്.

രണ്ടാഴ്ചക്കിടെ

രണ്ടാഴ്ചക്കിടെ

രണ്ടാഴ്ചക്കിടെ നിരവധി മോഷണസംഭവങ്ങള്‍ അരങ്ങേറി. ഇതുവരെ 15 മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെയാണ് നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലായത്.

പ്രദേശങ്ങളില്‍ എത്തുന്നത്

പ്രദേശങ്ങളില്‍ എത്തുന്നത്

രാത്രിയില്‍ ചില ദുരൂഹ സംഘങ്ങള്‍ ഈ പ്രദേശങ്ങളില്‍ എത്തുന്നതായാണ് പ്രചാരണം. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വരാപ്പുഴ എസ്‌ഐ പറഞ്ഞു.

ചിലരെ കണ്ടുവെന്ന്

ചിലരെ കണ്ടുവെന്ന്

പോസ്റ്റുകളില്‍ ദുരൂഹ അക്കങ്ങളും ചിഹ്നങ്ങളും കണ്ടതിന് പിന്നാലെ മോഷണം തുടര്‍ക്കഥയായി. ഇതോടെയാണ് പലരും ഭീതി വളര്‍ത്തുന്ന കാര്യങ്ങളാണ് പറയുന്നത്. വീടുകള്‍ക്കടുത്ത് ചിലരെ കണ്ടുവെന്നും പ്രചാരണം നടക്കുന്നു.

രാത്രിയില്‍ വീടുകള്‍ക്ക് സമീപം

രാത്രിയില്‍ വീടുകള്‍ക്ക് സമീപം

എന്നാല്‍ ആരെയാണ് കണ്ടതെന്ന് വ്യക്തമായി ആരും പറയുന്നില്ല. പ്രദേശത്ത് കാണാത്തവരെയാണ് രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാണുന്നതത്രെ. എന്നാല്‍ ഇതെല്ലാം തോന്നലാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

 ഇവിടെ സംഭവിക്കുന്നത്

ഇവിടെ സംഭവിക്കുന്നത്

വരാപ്പുഴയിലെ പുത്തന്‍പള്ളി, ചിറയക്കോണം, തേവക്കാട്, മരോട്ടിച്ചോട് എന്നിവിടങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലാണ് ഭീതി വളര്‍ത്തുന്ന ചിഹ്നങ്ങള്‍. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.

 ആരെയും പിടികൂടിയിട്ടില്ല

ആരെയും പിടികൂടിയിട്ടില്ല

സ്വര്‍ണമുള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയിട്ടുണ്ട്. പതിനഞ്ച് മോഷണ സംഭവങ്ങളാണ് ഈ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

നാട്ടുകാര്‍ തന്നെ രംഗത്ത്

നാട്ടുകാര്‍ തന്നെ രംഗത്ത്

മോഷ്ടാക്കളെ പിടിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ കാര്യമുണ്ടായില്ല. ഇതുവരെ ആരെയും പിടിക്കാന്‍ നാട്ടുകാര്‍ക്കായില്ല, പോലീസിനും സാധിച്ചില്ല.

പകല്‍ നിരീക്ഷണം

പകല്‍ നിരീക്ഷണം

പകല്‍സമയം പ്രദേശത്ത് നിരീക്ഷണം നടത്തി രാത്രികാലങ്ങളില്‍ മോഷണം നടത്തുന്ന സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. മോഷണം നടത്തുന്ന രീതി പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇതേ രീതിയില്‍ മോഷണം നടത്തുന്ന സംഘത്തെ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

പത്തനംതിട്ടയില്‍ സംഭവിച്ചത്

പത്തനംതിട്ടയില്‍ സംഭവിച്ചത്

പത്തനംതിട്ടയില്‍ സമാനമായ ചില ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. വീടുകാരുടെ ഉറക്കം കെടുത്തിയ ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെല്ലാം മോഷണവും പതിവായി. വീട്ടില്‍ ആരൊക്കെയുണ്ട് എന്ന് വിശദീകരിക്കുന്ന ചിത്രങ്ങളായിരുന്നു അന്ന് മതിലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+