ജീവനക്കാരെ പിരിച്ചുവിടില്ല, ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ നിയമനം നല്‍കാന്‍ ടിസിഎസ്
പല കമ്പനികളും ആവശ്യത്തില്‍ അധികം ജീവനക്കാരെയാണ് നിയമിച്ചത്. അതുകൊണ്ട് കൂടുതല്‍ ജീവനക്കാരെ അവര്‍ക്ക് പുറത്താക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ ടിസിഎസ് അത്തരം നിയമനങ്ങള്‍ കൂടുതലായി നടത്താറില്ലെന്നും കമ്പനി അറിയിച്ചു

ദില്ലി: ടെക് മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആരെയും പിരിച്ചുവിടില്ലെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. ടിസിഎസ് ഒരിക്കല്‍ ഒരു ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാല്‍ അതൊരു ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായിട്ടാണ് കരുതുന്നത്.
അവരെ പുറത്താക്കണമെന്ന് കരുതുന്നില്ലെന്നും കമ്പനിയുടെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം യുഎസ്സില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് കമ്പനി ജോലി നല്‍കുമെന്നാണ് സൂചന. ഇന്ത്യക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുക. സ്റ്റാര്‍ട്ടപ്പ് ജീവനക്കാരെയാണ് ആദ്യം പരിഗണിക്കുക. ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ കയറ്റുമതി കമ്പനിയാണ് ടിസിഎസ്.
ആഗോള തലത്തില്‍ പ്രമുഖ കമ്പനികളെല്ലാം ജീവനക്കാരെ പുറത്താക്കി കൊണ്ടിരിക്കുകയാണ്. ടെക് മേഖലയിലെ പ്രതിസന്ധികളാണ് പ്രധാന കാരണം. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, എന്നീ കമ്പനികളെല്ലാം ജീവനക്കാരില്‍ നല്ലൊരു ഭാഗത്തെയും പുറത്താക്കിയിരുന്നു. പല ഓഫീസുകളും ഇവര്‍ അടച്ചുപൂട്ടുകയും ചെയ്തു.

അതേസമയം ജീവനക്കാരെ പുറത്താക്കുന്നത് തങ്ങളുടെ ചിന്തയിലേ ഇല്ലാത്ത കാര്യമാണെന്ന് എച്ചആര്‍ ഓഫീസര്‍ മിലിന്ദ് ലക്കഡ് പറഞ്ഞു. അതൊരിക്കലും ടിസിഎസില്‍ സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കമ്പനി മികച്ച ടാലന്റുകളെ വളര്‍ത്തിയെടുക്കുന്നതിനുള്ളതാണ്. ഇവിടെ ആരെയും പുറത്താക്കില്ലെന്നും ലക്കഡ് വ്യക്തമാക്കി.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
പല കമ്പനികളും ആവശ്യത്തില്‍ അധികം ജീവനക്കാരെയാണ് നിയമിച്ചത്. അതുകൊണ്ട് കൂടുതല്‍ ജീവനക്കാരെ അവര്‍ക്ക് പുറത്താക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ ടിസിഎസ് അത്തരം നിയമനങ്ങള്‍ കൂടുതലായി നടത്താറില്ല.
ഒരിക്കല്‍ ഈ കമ്പനിയില്‍ ഒരു ജീവനക്കാരന്‍ ജോയിന്‍ ചെയ്താല്‍, അവരെ വളര്‍ത്തിയെടുത്ത് കമ്പനിക്ക് ഏറ്റവും മികച്ച നേട്ടമുണ്ടാക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലക്കഡ് പറയുന്നു. കമ്പനിക്ക് ലഭിച്ച ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം പരിശീലനത്തില്‍ ആവശ്യമാണെങ്കില്‍ അത് നല്‍കും. അതിലൂടെ കൂടുതല്‍ മെച്ചപ്പെടാന്‍ അവസരം നല്‍കുമെന്നും ലക്കഡ് വ്യക്തമാക്കി.
ആറ് ലക്ഷം ജീവനക്കാര്‍ ടിസിഎസ്സിനുണ്ട്. ഇത്തവണയും ശമ്പളവര്‍ധനവ് കമ്പനിക്കുണ്ടാവും. കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ ശമ്പളവര്‍ധനവ് തന്നെയായിരിക്കുമെന്നും ടിസിഎസ് അറിയിച്ചു. കമ്പനികള്‍ ജീവനക്കാരെ കൂടുതലായി പുറത്താക്കുന്നുണ്ട്.
എജുക്കേഷന്‍ ടെക്‌നോളജി അക്കമുള്ള മേഖലയില്‍ തീര്‍ച്ചയായും കൂടുതല്‍ ജീവനക്കാരെ ടിസിഎസ് നിയമിക്കും. ജോലി നഷ്ടപ്പെട്ടവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും ലക്കഡ് പറഞ്ഞു. ജീവനക്കാരോട് ഉത്തരവാദിത്തമുണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ നയം. അതോടൊപ്പം പെര്‍ഫോമന്‍സിനും ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 2 ലക്ഷം ജീവനക്കാരെയാണ് നിയമിച്ചതെന്നും ലക്കഡ് പറഞ്ഞു.












Click it and Unblock the Notifications