വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നെ വേട്ടയാടുന്നു... ടിഡിപി എംഎല്‍എ രാഷ്ട്രീയം ഉപേക്ഷിച്ചു!!
അമരാവതി: ആന്ധ്രപ്രദേശില്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കി ടിഡിപി എംഎല്‍എ വല്ലഭനേനി വംശി രാജിവെച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തെ തുടര്‍ന്ന് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിന് അദ്ദേഹം കത്തയച്ചിരിക്കുകയാണ്. തനിക്കൊപ്പം നില്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷയെ കരുതിയാണ് താന്‍ രാജിവെക്കുന്നതെന്ന് വംശി പറഞ്ഞു.

നേരത്തെ തന്നെ സംസ്ഥാനത്തിന്റെ പല മേഖലകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അക്രമം കാരണം ടിഡിപി നേതാക്കള്‍ ബിജെപിയിലേക്ക് പോയിരുന്നു. നായിഡു തന്നെയാണ് നേതാക്കളോട് പാര്‍ട്ടി വിട്ട് പോകാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ടിഡിപി നേതാവായിരുന്ന മുന്‍ സ്പീക്കര്‍ ആത്മഹത്യ ചെയ്തതും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭീഷണി കാരണമാണെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയം ഉപേക്ഷിക്കുന്നതല്ല ഇതിനെ നേരിടാനുള്ള നല്ല വഴിയെന്ന് വംശിക്കെഴുതിയ കത്തില്‍ ചന്ദ്രബാബു നായിഡു സൂചിപ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധിയെന്ന നിലയില്‍ എന്റെ പ്രവര്‍ത്തനം സംതൃപ്തി നല്‍കുന്നതാണ്. ഇപ്പോള്‍ വീണ്ടും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട വേളയില്‍, എന്റെ അനുയായികളം അടുപ്പക്കാരും വലിയ ഭയത്തിലാണ്. അവര്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രതികാര നടപടികള്‍ അവരെ ഭയപ്പെടുത്തുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പോലും പെരുമാറുന്നത് അത്തരത്തിലാണ്. താന്‍ എംഎല്‍എയായി തുടരുന്ന കാലത്തോളം എനിക്കൊപ്പമുള്ളവര്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും വല്ലഭനേനി വംശി പറഞ്ഞു.
നിങ്ങള്‍ രാഷ്ട്രീയം ഉപേക്ഷിച്ചത് കൊണ്ട് ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. ഈ അക്രമികള്‍ക്കെതിരെ പോരാടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അടുത്ത തലമുറയുടെ താല്പര്യങ്ങള്ക്കായി, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, നമുക്ക് പോരാടേണ്ടതുണ്ട്. വംശിക്ക് എന്റെയും ടിഡിപിയുടെയും എല്ലാ പിന്തുണയും ലഭിക്കുമെന്നും നായിഡു പറഞ്ഞു. എനിക്കൊപ്പം നിന്നതിന് ഞാന്‍ നന്ദി പറയുന്നു. എന്നോട് നിങ്ങള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും വംശി പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗന്നവാരം ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് വംശി.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില












Click it and Unblock the Notifications