Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് അടുത്ത തലവേദന, ടിഡിപി എന്‍ഡിഎ വിടുന്നത് ഉറപ്പിച്ചു, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയവും!

ഈ മാസം 16നാണ് ടിഡിപി എന്‍ഡിഎ വിടുക

Recommended Video

cmsvideo
    മോദിയെ വിട്ട് തെലുഗ് ദേശം പാർട്ടി | Oneindia Malayalam

    ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നരേന്ദ്ര മോദി സര്‍ക്കാര്‍ അത്ര സുഖകരമായ കാര്യങ്ങളെയല്ല നേരിട്ടുകൊണ്ടിരിക്കുന്നത്. ത്രിപുരയിലടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ വമ്പന്‍ ജയം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടി മോദി മന്ത്രിസഭയിലെ മന്ത്രിമാരെ രാജിവെപ്പിച്ചതും ഉത്തര്‍പ്രദേശിലും ബീഹാറിലും വമ്പന്‍ തോല്‍വി വഴങ്ങിയതും അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ടിഡിപി പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു ഔദ്യോഗികമായി എന്‍ഡിഎ വിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

    1

    ഈ മാസം 16നാണ് എന്‍ഡിഎ വിടുക. പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെയും ഇവര്‍ പിന്തുണയ്ക്കും. അതേസമയം നാളെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും എന്‍ഡിഎ വിടണമെന്നാണ് ആവശ്യം. ബിജെപി തമിഴ്‌നാട്ടില്‍ കളിച്ച വൃത്തികെട്ട രാഷ്ട്രീയം ആന്ധ്രയിലും കളിക്കാന്‍ ശ്രമിക്കുകയാണെന്ന് ടിഡിപി നേതാവ് കമ്പംപ്പട്ടി രാംമോഹന്‍ റാവു പറഞ്ഞു.

    2

    നേരത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും നടനും ജനസേന പാര്‍ട്ടിയുടെ നേതാവുമായി പവന്‍കല്യാണിനെയും ഉപയോഗിച്ച് തന്നെ തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയിലും ചന്ദ്രബാബു നായിഡു മോദിയെ കുറ്റപ്പെടുത്തിയിരുന്നു. മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ഭരണവിരുദ്ധ വികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് നായിഡു പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+