രേവന്ത് റെഡ്ഡിയുടെ വന്‍ നീക്കം, തെലങ്കാനയില്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ടിഡിപി? കൂറുമാറിയവരെ പൂട്ടും
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ക്കൊരുങ്ങുന്നു. പുതിയ സഖ്യത്തിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. കെസിആറിനും വൈഎസ് ശര്‍മിളയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയാണ് രേവന്ത് റെഡ്ഡിയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമെന്നാണ് പ്രഖ്യാപനം. അതേസമയം വിമതര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കെസിആര്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നോക്കുന്നത് രേവന്തിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

കോണ്‍ഗ്രസിനൊപ്പം ചേരാനായി ടിഡിപിയും ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ ടിഡിപി പിന്നില്‍ നിന്ന് കുത്തുന്നവരാണെന്ന് രേവന്ത് റെഡ്ഡിക്കും അറിയാം. ചന്ദ്രബാബു നായിഡു തെലങ്കാനയില്‍ ഒരിക്കല്‍ കൂടി കടന്നുവരാനുള്ള നീക്കത്തിലാണെന്ന് ടിആര്‍എസ് ആരോപിക്കുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ഇവരുടെ വാദം. മുമ്പ് നോട്ടിന് വോട്ട് നല്കിയ സംഭവത്തില്‍ നായിഡുവിനൊപ്പം രേവന്ത് റെഡ്ഡിയും പങ്കാളിയായിരുന്നു.

അതേസമയം ടിഡിപിയുമായി കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ സഖ്യമുണ്ടാക്കിയിട്ടില്ല. അത് ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസിനറിയാം. 2018ല്‍ അധികാരം പിടിക്കാന്‍ സാധിക്കുമായിരുന്ന കോണ്‍ഗ്രസിന് അതില്ലാതാക്കിയത് ടിഡിപിയുമായി സഖ്യമുണ്ടാക്കിയതാണ്. ചന്ദ്രബാബു നായിഡു തെലങ്കാന വിരുദ്ധനാണെന്ന വികാരം സംസ്ഥാനത്തുണ്ട്. ടിഡിപി ആന്ധ്ര വിഭജനത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് തെലങ്കാനയില്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാനാവാതെ പോയത്.

വൈഎസ് ശര്‍മിള കൂടി വന്നതോടെ കോണ്‍ഗ്രസിന് പുതു വഴികള്‍ തേടേണ്ടതുണ്ട്. അതാണ് ടിഡിപിയുമായി അനൗദ്യോഗിക സഖ്യം കോണ്ഗ്രസുണ്ടാക്കുന്നത്. ആന്ധ്രയുമായി അടുത്തുള്ള ജില്ലകളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ഇത് സഹായിക്കും. നേരത്തെ 15 സീറ്റ് വരെ തെലങ്കാനയില്‍ ടിഡിപി നേടിയിരുന്നു. 2018ല്‍ അത് രണ്ട് സീറ്റായി കുറയുകയായിരുന്നു. ആ പതനിഞ്ച് സീറ്റിലാണ് കോണ്‍ഗ്രസ് കണ്ണുവെക്കുന്നത്. തെലുങ്ക് വികാരം അതിനായി ഉയര്‍ത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

തെലങ്കാനയുടെ അമ്മയാണ് സോണിയാ ഗാന്ധിയെന്ന് രേവന്ത് പറയുന്നു. രണ്ട് വര്‍ഷം കൊണ്ട് കെ ചന്ദ്രശേഖര റാവുവിനെ തെലങ്കാനയില്‍ നിന്ന് കെട്ടുകെട്ടിക്കുമെന്ന് രേവന്ത് റെഡ്ഡി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് കൊടുത്തു. സോണിയ വരുന്നത് വരെ തെലങ്കാനയ്ക്ക് ഒരമ്മ ഇല്ലായിരുന്നു. ഈ സംസ്ഥാനത്ത് ഭരണം പിടിച്ച് നമുക്ക് സോണിയക്ക് ഒരു സമ്മാനം കൊടുക്കണം. തെലങ്കാനയെന്ന സംസ്ഥാന രൂപീകരണത്തിന് കാരണം സോണിയയാണ്. അതിനാണ് നമ്മള് സമ്മാനം നല്‍കേണ്ടതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

കൃഷ്ണ നദിയിലെ ജലം എന്ന വൈകാരിക വിഷയമാണ് കോണ്‍ഗ്രസും ഉയര്‍ത്തുന്നത്. കെസിആറിന്റെ നയം കൊണ്ട് അത് നമുക്ക് നഷ്ടമാകുമെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം പാര്‍ട്ടി വിട്ട് പോയവര്‍ക്കെതിരെ കടുത്ത നടപടിക്കാണ് രേവന്ത് റെഡ്ഡി ഒരുക്കുന്നത്. ടീം രാഹുലിലെ മാണിക്കം ടാഗോറിനും ഇതേ നിലപാടാണ്. നിയമനടപടിയുമായ മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നിര്‍ദേശം.

അടുത്ത രണ്ട് കൊല്ലത്തേക്കുള്ള പ്ലാനും രേവന്ത് തയ്യാറാക്കി കഴിഞ്ഞു. ഓരോ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും നാല് വീതം പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുണ്ടാവും. ഇതിനൊപ്പം പ്രാദേശിക സംഘടനാ നേതാക്കളും ചേരും. ഓരോ വര്‍ക്കിംഗ് പ്രസിഡന്റിനും സീനിയര്‍ വൈസ് പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിമാരുടെയും ടീമിന്റെ സേവനവും ലഭിക്കും. ഇവരോട് പത്ത് സീറ്റില്‍ കൂടുതല്‍ തെലങ്കാനയില്‍ 2024ല്‍ നേടണമെന്നും നിര്‍ദേശമുണ്ട്. അതിന് മുമ്പ് തന്നെ തെലങ്കാനയില്‍ കെസിആറിനെ വീഴ്ത്തുമെന്ന് ഉറപ്പിക്കാനും കോണ്‍ഗ്രസിന് പ്ലാനുണ്ട്.

കേന്ദ്രത്തിനെയും വെറുതെ വിടാന്‍ രേവന്ത് തയ്യാറല്ല. ഇന്ധന വിലയ്ക്കെതിരെ സൈക്കിള്‍ റാലിയും ജൂലായ് 12ന് രേവന്ത് പ്ലാന്‍ ചെയ്തിട്ടുണ്ട്. അതേസമയം കോദണ്ഡറാമിന്റെ തെലങ്കാന ജന സമിതി കോണ്‍ഗ്രസില്‍ ലയിക്കില്ലെന്നും വ്യക്തമായി. ഇവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. തെലങ്കാനയില്‍ കെസിആറിന്റെ ഏറ്റവും വലിയ എതിരാളിയായിട്ടാണ് കോദണ്ഡറാമിനെ കാണുന്നത്. ജനവിരുദ്ധനും ഏകാധിപതിയുമാണ് കെസിആറെന്ന് കോദണ്ഡറാം കുറ്റപ്പെടുത്തി.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
Recommended Video
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications