ഓര്‍മ്മിക്കാം നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ, ഈ അധ്യാപക ദിനം ഡെയ്‌ലി ലേണിനൊപ്പം ആഘോഷിക്കാം
ദില്ലി: ഇന്ന് നമ്മള്‍ ഒരു അധ്യാപക ദിനം ആഘോഷിക്കുകയാണ്. നിസ്വാര്‍ത്ഥരായ അധ്യാപകരോട് നമ്മുടെ നന്ദിയും ഓര്‍മയും കാണിക്കേണ്ട ദിവസമാണിത്. നമ്മുടെ കൈ പിടിച്ച് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരാളാണ് നമ്മുടെ അധ്യാപകന്‍. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാനുഭവം നല്‍കാന്‍ ഒരു നല്ല അധ്യാപകന്‍ ഏതറ്റം വരെയും പോകും, അതുവഴി അവര്‍ പഠനത്തില്‍ മാത്രമല്ല, അവരുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കുന്നവരാകാം.
ഒരു അദ്ധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഒരു ചെറിയ ഉപകാരസ്മരണയാണ്, അല്ലെങ്കില്‍ അവരില്‍ നിന്ന് നന്ദി കേള്‍ക്കുക എന്നതാണ്. അതിനാല്‍, ഈ അവസരത്തില്‍ നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നത്? ഇന്നത്തെ ഈ ദിനം നമുക്ക് അവര്‍ക്കുള്ള നന്ദി അറിയിക്കുന്നതിനായി മാറ്റിവയ്ക്കാം. ഇന്ന് അവരോട് ചെറിയ ഉപകാരസ്മരണ കാണിക്കാനുള്ള ദിവസമായി നമുക്ക് കാണാം.

ഡെയ്‌ലി ലേണ്‍
ഗണിത ശാസ്ത്രം, സയന്‍സ്, ഇംഗ്ലീഷ്, കൊമേഴ്‌സ് എന്നിവയ്ക്ക് തത്സമയ ക്ലാസുകള്‍ നല്‍കുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പ്രമുഖ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് 'ഡെയ്ലി ലേണ്‍, നിലവില്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളിലും ജെഇഇ, നീറ്റ് അപേക്ഷകരിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഡെയ്‌ലിലേണ്‍ പ്രവര്‍ത്തിക്കുന്നത്, കോഴ്‌സുകളുടെ ലൈവ് ലക്ചറുകള്‍, പ്രീ-റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍, സംക്ഷിപ്ത പഠന സാമഗ്രികള്‍, ടെസ്റ്റുകള്‍, പ്രതിവാര സംശയനിവാരണ സെഷനുകള്‍ എന്നിവ ഡെയ്‌ലിലേണിന്റെ പ്രത്യേകതയാണ്.
എല്ലാ വിഷയങ്ങള്‍ക്കും പ്രതിമാസം 999 എന്ന നിരക്കിലാണ് ഡെയ്‌ലിലേണ്‍ ഈടാക്കുന്നത്, ചെറിയ പട്ടണങ്ങളിലെ ഓഫ്ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്ക് അനുയോജ്യമായ ഒരു സംവിധാനം കൂടിയാണ് ഡെയ്‌ലി ലേണ്‍. നിലവിലെ കൊവിഡ് സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ പഠന ആവശ്യങ്ങള്‍ക്കായി ഒരു ചെറിയ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കില്‍ ഒരു ട്യൂഷന്‍ സെന്റര്‍ ആയിട്ടാണ് ഡെയ്‌ലിലേണിനെ കണക്കാക്കുന്നത്.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് രസകരവും ആകര്‍ഷവുമായ രീതിയിലാണ് ഡെയ്‌ലിലേണിലെ ക്ലാസുകള്‍. പ്രവര്‍ത്തന അധിഷ്ഠിതവും കഥാധിഷ്ഠിതവുമായ അധ്യാപന രീതികള്‍ സംയോജിപ്പിച്ചാണ് ക്ലാസുകല്‍ സംഘടിപ്പിക്കുന്നത്. പഠനം മികച്ച അനുഭവമാക്കി മാറ്റുന്നതിന് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ശരാശരി 15 വര്‍ഷത്തെ പരിചയ സമ്പത്തുള്ള അധ്യാപകരാണ് ഡെയ്‌ലി ലേണിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ 2.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഡെയ്‌ലിലേണിനെ വിശ്വസിക്കുന്നു.












Click it and Unblock the Notifications