ബലാത്സംഗക്കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി കോടതി
പനാജി: ടെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ ഗോവ ജില്ലാ കോടതി വെറുതെ വിട്ടു. അദ്ദേഹത്തിനെതിരെ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. ഗോവയിലെ ആഢംബര ഹോട്ടലിലെ എലവേറ്ററില്‍ വെച്ച് 2013ല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തേജ്പാലിനെതിരായ കേസ്. ഏട്ട് വര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിലാണ് തേജ്പാല്‍ വിജയം നേടിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.

തന്നെ ലൈംഗിക പീഡന കേസില്‍ കുടുക്കിയതാണെന്ന് തരുണ്‍ തേജ്പാല്‍ പറഞ്ഞു. ഇന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ക്ഷമ ജോഷി തന്നെ വെറുതെ വിട്ടിരിക്കുകയാണ്. ഇങ്ങനൊരു ദുഷിച്ച കാലത്ത്, ധൈര്യം എന്നത് അപൂര്‍വമാണ്. കോടതി സത്യത്തിനൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്നും തേജ്പാല്‍ പറഞ്ഞു. നേരത്തെ തേജ്പാലിന്റെ കേസ് കോടതി ഈ മാസം 21ലേക്ക് മാറ്റുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കോടതിയില്‍ സ്റ്റാഫുകളില്ലാത്തതിനെ തുടര്‍ന്നായിരുന്നു കേസ് മാറ്റിയത്.
കുടുംബാംഗങ്ങളും അഭിഭാഷകനുമൊപ്പമായിരുന്നു തേജ്പാല്‍ കോടതിയില്‍ എത്തിയത്. 2013 നവംബറിലാണ് ഗോവ പോലീസ് തേജ്പാലിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുന്നത്. അതിന് പിന്നാലെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മെയ് 2014 മുതല്‍ കേസില്‍ ജാമ്യത്തിലാണ് തേജ്പാല്‍. ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നേരത്തെ കേസില്‍ സ്റ്റേ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു തേജ്പാല്‍. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞിരുന്നു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
നേരത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തിന് നേതൃത്വം കൊടുക്കുന്ന മാധ്യമം എന്ന നിലയിലാണ് ടെഹല്‍ക്ക ശ്രദ്ധ നേടിയത്. ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന അടക്കം അവര്‍ പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ എഡിറ്റര്‍ എന്ന നിലയിലായിരുന്നു തേജ്പാല്‍ ശ്രദ്ധ നേടിയിരുന്നത്. മികച്ച മാധ്യമ പ്രവര്‍ത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ഡോണല്‍ ഭിഷ്ട്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications