കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഏഷ്യയിലെ വിദേശി.... അതുകൊണ്ട് അടുപ്പം വേണ്ട... പുതിയ നീക്കത്തിന് ഇന്ത്യ!!

Google Oneindia Malayalam News

ദില്ലി: ചബഹാര്‍ തുറമുഖത്തിന് പിന്നാലെ യുഎസ്സിനെ പരസ്യമായി വെല്ലുവിളിച്ച് ഇന്ത്യ. ഇറാനുമായി കൈകോര്‍ക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. എണ്ണ വ്യാപാര മെച്ചപ്പെടുത്താനാണ് നീക്കം. യുഎസ് ഇറാന് ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് അവരുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചബഹാര്‍ തുറമുഖം കൈമാറാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷട്‌പ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ഇക്കാരണത്താലാണ് ഇറാനുമായി കൂടുതല്‍ അടുത്തിടപഴകാന്‍ ഇന്ത്യ ശ്രമിക്കുന്നത്. അതേസമയം മറ്റൊരു കാരണം കൂടിയുണ്ട് ഇന്ത്യക്കുണ്ട്. കൂടുതല്‍ ഇന്ധനം രൂപയുടെ മൂല്യത്തില്‍ തന്നെ തരാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇത് ശരിക്കും ഇന്ത്യയെ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ കറന്‍സിക്ക് മൂല്യമിടിയുന്ന സമയത്ത് ഇത്തരമൊരു സഹായം ചെയ്ത ഇറാനെ കൈവിടില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.

അമേരിക്ക വരത്തനാണ്

അമേരിക്ക വരത്തനാണ്

ഏഷ്യയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വന്ന വരത്തനാണ് അമേരിക്കയെന്ന് ഇറാന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി അവസാനിപ്പിക്കണമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഇന്ത്യയെ സമീപിച്ചത്. ഏഷ്യയിലെ സുഹൃത്തുക്കള്‍ ഒരുമിച്ച് നിന്ന് മുന്നോട്ട് പോകണമെന്നാണ് ഇറാനിയന്‍ നഗര വികസന മന്ത്രി അബ്ബാസ് അക്കൂന്‍ദി പറഞ്ഞിരുന്നു. നേരത്തെ ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം അറിയിച്ചിരുന്നു.

ഇന്ത്യ പരസ്യമായി എതിര്‍ക്കും

ഇന്ത്യ പരസ്യമായി എതിര്‍ക്കും

ഇന്ത്യ യുഎസ്സിനെ പരസ്യമായി എതിര്‍ക്കുമെന്നാണ് സൂചന. വേറൊന്നുമല്ല ഇന്ത്യ കടുത്ത രീതിയിലുള്ള ഇന്ധന ക്ഷാമമാണ് നേരിട്ടുന്നത്. അതിലുപരി ആഗോള്‍ വിപണിയില്‍ അമേരിക്കയ്ക്കുള്ള അപ്രമാദിത്വം ഇന്ത്യന്‍ സമ്പദ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഡോളറിനുള്ള മൂല്യം ഏറുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യന്‍ കറന്‍സികളുടെ ക്ഷാമം യുഎസ്സില്‍ വലിയ രീതിയിലുണ്ട്. ഇത് പരിഹരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. അതുകൊണ്ട് പരസ്യമായി യുഎസ്സിനെ ധിക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം.

എണ്ണ പ്രതിസന്ധി

എണ്ണ പ്രതിസന്ധി

അമേരിക്കയുടെ ആവശ്യം ഇപ്പോള്‍ ഇന്ത്യക്ക് അംഗീകരിക്കാനാവില്ല എന്നതാണ് മറ്റൊരു വസ്തുത. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചാല്‍ രാജ്യം കടുത്ത രീതിയിലുള്ള ഇന്ധന ക്ഷാമം നേരിട്ടും. അതിലുപരി യുഎസ്സുമായി ഡോളറില്‍ വ്യാപാരം നടത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. ഡോളറിന് മൂല്യമേറിയതിനാല്‍ അമേരിക്കയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് ആത്മഹത്യക്ക് തുല്യമാണ്. അതേസമയം ഇന്ധനം നല്‍കാനുള്ള സന്നദ്ധത യുഎസ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

ചൈന കഴിഞ്ഞാല്‍

ചൈന കഴിഞ്ഞാല്‍

ഇറാനില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഇന്ത്യയെയും ചൈനയെയും ഒപ്പം നിര്‍ത്തിയാണ് ഇറാന്‍ പ്രതിസന്ധിയെ താല്‍ക്കാലികമായി മറികടക്കുന്നത്. അതേസമയം അമേരിക്കയെ ഭയന്ന് ഇനിയും മുന്നോട്ട് പോകേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനും ശ്രമമുണ്ട്. ഇതിന് റൂഹാനി മധ്യസ്ഥത വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് ഇറാനോടൊപ്പം നില്‍ക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നത്.

ചബഹാറിലെ തന്ത്രങ്ങള്‍

ചബഹാറിലെ തന്ത്രങ്ങള്‍

തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യക്ക് കൈമാറുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയ്ക്കിടയാക്കിയിട്ടുണ്ട്. ഹ്രസ്വകാലത്തേക്കാണ് ഇത് ഇന്ത്യന്‍ കമ്പനിക്ക് കൈമാറുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ മികവ് അടയാളപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് മോദി കരുതുന്നത്. പാകിസ്താനില്‍ നിന്നുള്ള ഭീഷണി ഒരുപരിധി വരെ തടയാന്‍ ചബഹാറിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് സാധിക്കും.

എണ്ണ വില കുതിക്കുന്നു

എണ്ണ വില കുതിക്കുന്നു

ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നതാണ് ഇന്ത്യയ്ക്ക് ആശങ്ക ഉയര്‍ത്തുന്നത്. ഇറാന്‍ ഉല്‍പ്പാദനം ഉയര്‍ത്തിയാല്‍ പൂര്‍ണമായും അവരെ ആശ്രയിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇത് അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യക്ക് യുഎസ്സിലെ അതേ വിലയില്‍ തന്നെ ഇന്ധനം നല്‍കാമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യക്ക് താല്‍പര്യമില്ല. ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നെങ്കിലും യുഎസ്സിന് താല്‍പര്യമില്ല. വില കുറയ്ക്കാമെന്ന് അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യ പറയുന്ന രീതിയില്‍ കുറയാനുള്ള സാധ്യത ഇപ്പോഴില്ല.

സാമ്പത്തിക മേഖലയെ രക്ഷിക്കും

സാമ്പത്തിക മേഖലയെ രക്ഷിക്കും

ജിഡിപി വര്‍ധിച്ചെങ്കിലും ഇന്ത്യ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. പ്രധാന പ്രശ്‌നം ഇന്ത്യ ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്. ഊര്‍ജാവശ്യങ്ങള്‍ക്കുള്ള കാര്യങ്ങളില്‍ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. അതേസമയം രൂപയുടെ മൂല്യത്തില്‍ ഇന്ധനം നല്‍കാമെന്ന് ഇറാന്‍ അറിയിച്ചത് ഇന്ത്യക്ക് ജീവശ്വാസം നല്‍കുന്നതാണ്. രൂപയുടെ മൂല്യത്തില്‍ ലഭിച്ചാല്‍ ഇന്ത്യയിലെ പ്രതിസന്ധികള്‍ മറികടന്ന് വളര്‍ച്ചയിലേക്ക് ഇന്ത്യ മുന്നേറുമെന്നാണ് സാമ്പത്തിക വിദ്ഗ്ദര്‍ പ്രവചിക്കുന്നത്.

പങ്കാളികള്‍ക്ക് തുച്ഛമായ വില

പങ്കാളികള്‍ക്ക് തുച്ഛമായ വില

നിരവധി ഓഫറുകളാണ് ഇറാന്‍ സ്വന്തം സുഹൃദ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. അതിലൊന്ന് കുറഞ്ഞ വിലയിലുള്ള ഇന്ധനമാണ്. മറ്റൊന്ന് ക്രെഡിറ്റാണ്. ഇത് പ്രകാരം ദീര്‍ഘകാലം കഴിഞ്ഞ് പണം നല്‍കുകയോ അതല്ലെങ്കില്‍ ഘട്ടം ഘട്ടമായി നല്‍കുകയോ ചെയ്യുന്ന രീതിയാണിത്. അതേസമയം ചൈന സ്വന്തം പണത്തിന്റെ മൂല്യത്തിലാണ് ഇറാനുമായി വ്യാപാരം നടത്തുന്നത്. ഇതിന് പുറമേ ഷിപ്പിംഗ് ചാര്‍ജും സൗജന്യമായി നല്‍കുന്നുണ്ട്. ഇന്ത്യയുമായി റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു ഓഫര്‍ ഇറാന്‍ നല്‍കിയത്.

 എന്തുകൊണ്ട് ചബഹാര്‍

എന്തുകൊണ്ട് ചബഹാര്‍

ഇന്ത്യക്ക് രഹസ്യ താല്‍പര്യങ്ങളുള്ളത് കൊണ്ടാണ് ചബഹാര്‍ ലഭിക്കുന്നതില്‍ സന്തോഷിക്കുന്നത്. ഇറാനുമായി 2003ലാണ് ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യ ഒപ്പുവെക്കുന്നത്. അഫ്ഗാനിസ്ഥാനിലെ നഗരങ്ങളായ ഹെരാത്ത്, കാണ്ഡഹാര്‍, കാബൂള്‍, മസര്‍ ഇ ഷെരീഫ്, എന്നിവയില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് തുറമുഖം വഴി സാധിക്കും. പാകിസ്താന്റെ ഗ്വാദര്‍ തുറമുഖത്തിന് ബദലായിട്ടാണ് ചബബാറിനെ വിലയിരുത്തുന്നത്. ഇന്ത്യയുടെ പശ്ചിത തീരദേശ മേഖലയില്‍ നിന്ന് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന പ്രദേശം കൂടിയാണ് ചബഹാര്‍.

ബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപിബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി

സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്

English summary
tehran has a word of advice for outsider us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X