Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷിനെ ബീഹാര്‍ കൈവിട്ടു.... ബിജെപിക്കൊപ്പം പോയത് മറന്നിട്ടില്ല, തിരിച്ചടി ആവശ്യമെന്ന് തേജസ്വി!!

നിതീഷിനെ ജനങ്ങള്‍ കൈവിട്ടെന്ന് തേജസ്വി

പട്‌ന: നിര്‍ണായകമായ ജോഗിഹട്ട് തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ആര്‍ജെഡി. നിതീഷിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവിനെയും ഇത് മൂന്നാം തവണയാണ് തേജസ്വി യാദവിന്റെ കീഴില്‍ ആര്‍ജെഡി തകര്‍ത്തെറിയുന്നത്. 40000 വോട്ടിന് മുകളിലാണ് ആര്‍ജെഡിയുടെ വിജയം. തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിതീഷിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തയിരിക്കുകയാണ് തേജസ്വി. ജെഡിയുവിന് കിട്ടിയ വോട്ടുകള്‍ ആര്‍ജെഡിയുടെ വിജയശതമാനത്തേക്കാള്‍ കുറവാണെന്ന് തേജസ്വി പരിഹസിച്ചു. നിതീഷ് ബിജെപിക്കൊപ്പം പോയത് ആരും മറന്നിട്ടില്ല. അതിനുള്ള പ്രതികാരമാണ് ജനങ്ങള്‍ ഇപ്പോഴും നിതീഷിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോവാന്‍ നിതീഷ് തയ്യാറാവണമെന്നും തേജസ്വി പറഞ്ഞു.

1

അതേസമയം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള അപാകതകളെ കുറിച്ചും തേജസ്വി തുറന്നടിച്ചു. ഇവിഎമ്മില്‍ നിരന്തരം കൃത്രിമം നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അത് ഒഴിവാക്കി പേപ്പര്‍ ബാലറ്റിലേക്ക് പോകാനാണ് രാജ്യം ശ്രമിക്കേണ്ടത്. ജോഗിഹട്ടില്‍ ജയിച്ചെങ്കിലും ഇവിഎമ്മിനെ കുറിച്ച് പറയാതിരിക്കാന്‍ എനിക്കാവില്ല. അതില്‍ ഒരുപാട് കൃത്രിമം നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും തേജസ്വി പറഞ്ഞു. ജയം ലാലു ഭരണത്തിന്റെ തിരിച്ചുവരവ് കൂടിയാണെന്നും ആര്‍ജെഡി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+