കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ തേജസ്വി യാദവിനെ ഉടന്‍ മുഖ്യമന്ത്രിയാക്കൂ; നിതീഷ് കുമാറിന് ഉപദേശവുമായി പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ നിതീഷ് കുമാറിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹം നിതീഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 വരെ ജെഡിയു കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ തന്നെ തേജസ്വിയെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിതീഷ് കുമാര്‍ 2025 വരെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ആര്‍ജെഡി-ജെഡിയു ധാരണ. ഇതേ തുടര്‍ന്നാണ് സഖ്യം രൂപീകരിക്കപ്പെട്ടത്. ബിജെപി സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോന്നാണ് ബീഹാറില്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്കൊപ്പം പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

1

പ്രശാന്തിന്റെ ജന്‍ സുരാജ് പദയാത്ര സംസ്ഥാനത്ത് നേരത്തെ ആരംഭിച്ചിരുന്നു. ഇതില്‍ സംസാരിക്കവെയാണ് നിതീഷ് മാറണമെന്ന അഭിപ്രായം പ്രശാന്ത് പങ്കുവെച്ചത്. 2025 വരെ എന്തിനാണ് കാത്തിരിക്കുന്നത്. അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി മാറുകയാണ് വേണ്ടത്. അവരുടെ സഖ്യത്തില്‍ ആര്‍ജെഡിക്കാണ് കൂടുതല്‍ സീറ്റുകള്‍ ഉള്ളത്.

ബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനംബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനം

നിതീഷ് അതുകൊണ്ട് തന്നെ തേജസ്വിയെ മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്നും പ്രശാന്ത് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് തേജസ്വിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ സാധിക്കുമെന്നും പ്രശാന്ത് പറഞ്ഞു.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

അതേസമയം 2025ല്‍ മഹാസഖ്യത്തിനെ തേജസ്വി യാദവ് നയിക്കുമെന്ന് നേരത്തെ നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ സര്‍ക്കാരിനെ ഉപമുഖ്യമന്ത്രി തേജസ്വിക്ക് അധികാരം കൈമാറാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും നിതീഷ് പറഞ്ഞു. തേജസ്വി ഭാവിയുടെ നേതാവാണ്. അദ്ദേഹത്തിന്റെ കീഴിലായിരിക്കും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പ് മഹാസഖ്യം നേരിടുകയെന്ന് സിപിഎംഎല്‍ ലിബറേഷന്‍ വിഭാഗം നേതാവ് മഹബൂബ് ആലം പറഞ്ഞു.

ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍

ആലമിന്റെ പാര്‍ട്ടി മഹാസഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നുണ്ട്. മഹാസഖ്യത്തിന് ഇത് ഗുണം ചെയ്യും. ബിജെപിയെ പ്രതിനിധീകരിക്കുന്ന വര്‍ഗീയ ശക്തികളോടാണ് നമ്മുടെ പോരാട്ടം. തേജസ്വി യുവത്വം നിറഞ്ഞ ഊര്‍ജസ്വലനായ നേതാവാണെന്നും മഹബൂബ് ആലം പറഞ്ഞു.

അതേസമയം 2020ല്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെച്ചിരുന്നു. കഷ്ടിച്ചാണ് എന്‍ഡിഎ ബീഹാറില്‍ അധികാരം പിടിച്ചത്. എന്നാല്‍ അധികം വൈകാതെ ബിജെപി സഖ്യം ഉപേക്ഷിച്ച് നിതീഷ് പുറത്തുവരികയായിരുന്നു. തുടര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ചത്.

നിതീഷ് കുമാര്‍ അദ്ദേഹത്തിന് പകരക്കാരനെ പ്രഖ്യാപിക്കണമെങ്കില്‍ ധാര്‍മികമായ ധൈര്യം കാണിക്കണം.യഥാര്‍ത്ഥ ഭരണം കൈമാറണം. എന്നാല്‍ അങ്ങനെ ചെയ്താല്‍ അത് ജെഡിയുവില്‍ കലാപത്തിന് വഴിയൊരുക്കുമെന്ന് ബിജെപി എംഎല്‍എ നിതിന്‍ നബിന്‍ പറഞ്ഞു. തേജസ്വി റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് ഇപ്പോള്‍ നടത്തുന്നത്. അത് ജെഡിയുവിലെ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ടെന്നും നിതിന്‍ പറഞ്ഞു.

English summary
tejashwi yadav should made as cm, why waiting for 2025 asks prashant kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X