തേജസ്വി സൂര്യയുടെ പെയ്ഡ് വാക്‌സിനേഷന്‍ ക്യാമ്പ് റദ്ദാക്കി, വിമര്‍ശനം കടുക്കുന്നു. ആരോപണങ്ങള്‍ ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി എം പി തേജസ്വി സൂര്യയുടെ മാസ് വാക്‌സിനേഷന്‍ റദ്ദാക്കി. പണം കൊടുത്ത് വാക്‌സിനേഷന്‍ നല്‍കുന്ന രീതിയായിരുന്നു ഇത്. എന്നാല്‍ കര്‍ണാടക വാക്‌സിന്‍ ക്ഷാമം നേരിടുന്ന സമയത്ത് തേജസ്വി സൂര്യക്ക് ഇത്തരത്തില്‍ വാക്‌സിന്‍ കൊടുക്കാന്‍ എങ്ങനെയാണ് സാധിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഇതോടെയാണ് വാക്‌സിനേഷന്‍ റദ്ദാക്കിയത്. കടുത്ത വിമര്‍ശനങ്ങളാണ് സൂര്യക്കെതിരെ ഉയര്‍ന്നത്. സ്വകാര്യ കമ്പനികള്‍ ലാഭം കൊയ്യാന്‍ അവസരമൊരുക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ എന്നാണ് വിമര്‍ശനം.

കര്‍ണാടകത്തിലെ സര്‍ക്കാര്‍ ആശുപത്രികളൊക്കെയും വാക്‌സിനേഷന്‍ ക്ഷാമം നേരിടുന്നുണ്ട്. എന്നാല്‍ തേജസ്വി സൂര്യക്ക് ഈ വാക്‌സിന്‍ ക്ഷാമത്തിലും വാക്‌സിന്‍ എങ്ങനെയാണ് കിട്ടുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍സനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമമുണ്ടാക്കി, സ്വകാര്യ കമ്പനികള്‍ക്ക് ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് യെഡിയൂരപ്പ സര്‍ക്കാര്‍ എന്നാണ് വിമര്‍ശനം. അതേസമയം ശാലിനി ഗ്രൗണ്ടില്‍ നടത്താനിരുന്ന വാക്‌സിനേഷന്‍ നടക്കില്ലെന്നും, ആശുപത്രിയില്‍ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
്അതേസമയം ബെംഗളൂരുവിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ ഇത്തരം മാസ് വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ടെനന് അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യാന്‍ ചെറുകിട സ്വകാര്യ ആശുപത്രികളുമായും, നഴ്‌സിംഗ് ഹോമുകളുമായും സഹകരിച്ചാണ് വാക്‌സിനേഷന്‍ പ്ലാന്‍ ചെയ്തതെന്നും തേജസ്വി സൂര്യയുടെ ഓഫീസ് വ്യക്തമാക്കി. സര്‍ക്കാരുമായി ചേര്‍ന്ന് വാക്‌സിന്‍ വിതരണം ശക്തമാക്കാന്‍ സൂര്യ പ്ലാന്‍ ചെയ്യുന്നുണ്ട്. ബെംഗളൂരുവില്‍ അടക്കം വാക്‌സിന്‍ ക്ഷാമം കടുത്ത രീതിയിലാണ്. കൊവാക്‌സിന്റെ 1,25000 ഡോസുകള്‍ കിട്ടിയതായി കര്‍ണാടക ആരോഗ്യ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ബെഡ് ബുക്കിംഗ് അഴിമതിയില്‍ ബിജെപി എംഎല്‍എ സതീശന്‍ റെഡ്ഡിയുടെ അനുയായി അറസ്റ്റിലായിരുന്നു. ഇതില്‍ തേജസ്വി സൂര്യക്കെതിരെ ഡികെ ശിവകുമാര്‍ രംഗത്തെത്തി. ബിജെപിയുടെ അടുപ്പക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സൂര്യക്ക് ഇപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ശിവകുമാര്‍ ചോദിച്ചു. കേന്ദ്ര ക്രൈംബ്രാഞ്ചിനെ അറസ്റ്റില്‍ ശിവകുമാര്‍ അഭിനന്ദിച്ചു.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications