കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിനേയും കണ്ട് കെസിആര്‍; തങ്ങളില്ലാതെ ബിജെപി വിരുദ്ധ മുന്നണി പൂര്‍ത്തിയാകില്ലെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

മുംബൈ: ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുംബൈയിലെത്തി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. ബി ജെ പിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കായാണ് കെ സി ആര്‍ മഹാരാഷ്ട്രയിലെത്തിയത്. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളും കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകത ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കര്‍ഷകരുടെ ക്ഷേമത്തിനായി തെലങ്കാന മികച്ച നടപടികളാണ് സ്വീകരിച്ചതെന്ന് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വികസനം, വികസനം, വികസനം എന്നിവയില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. തങ്ങള്‍ വീണ്ടും കാണുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെയെ ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ വച്ച് കണ്ടതിന് ശേഷമാണ് പവാറിന്റെ ദക്ഷിണ മുംബൈയിലെ സില്‍വര്‍ ഓക്കിലേക്ക് റാവു എത്തിയത്.1969 മുതല്‍ പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തെ എന്‍ സി പി മേധാവി പിന്തുണയ്ക്കുന്നുണ്ടെന്ന് പവാറിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത് കെ ചന്ദ്രശേഖര റാവു പറഞ്ഞു.

അരുത്, അങ്ങനെ ചെയ്യരുത്; വേദിയില്‍ തന്റെ കാല് പിടിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ തടഞ്ഞ് മോദി, വീഡിയോഅരുത്, അങ്ങനെ ചെയ്യരുത്; വേദിയില്‍ തന്റെ കാല് പിടിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ തടഞ്ഞ് മോദി, വീഡിയോ

1

'ഞാന്‍ ശരദ് പവാറുമായി ഒരു രാഷ്ട്രീയ ചര്‍ച്ച നടത്താനും 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം എങ്ങനെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നും ആലോചിക്കാന്‍ വേണ്ടി വന്നതാണ്. ആവശ്യമായതും എന്നാല്‍ ഇതുവരെ ചെയ്യാത്തതുമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു,' കെ സി ആര്‍ പറഞ്ഞു. തങ്ങള്‍ ഒരു പുതിയ മാര്‍ഗം പരീക്ഷിക്കുകയും പിന്നീട് ജനങ്ങളുടെ മുന്നില്‍ ഒരു അജണ്ട അവതരിപ്പിക്കുകയും ചെയ്യുമെന്ന് കെ സി ആര്‍ പറഞ്ഞു. രാഷ്ട്രം ശരിയായ രീതിയില്‍ പുരോഗമിക്കുന്നില്ല. പുതിയ ദൃഢനിശ്ചയം ഉണ്ടായിരിക്കുകയും സമാന ചിന്താഗതിക്കാരായ എല്ലാ കക്ഷികളെയും മുന്നോട്ട് കൊണ്ടുപോകുകയും ചര്‍ച്ച ചെയ്യുകയും വേണം, കെ സി ആര്‍ കൂട്ടിച്ചേര്‍ത്തു.

2

പവാറിന്റെ രാഷ്ട്രീയ യാത്ര ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്നതില്‍ നിന്ന് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവെന്ന നിലയിലാണെന്ന് കെ സി ആര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവം വിലപ്പെട്ടതാണ്, അത് കണക്കിലെടുക്കുന്നു. അത്തരം മീറ്റിംഗുകള്‍ തുടരും,' എല്ലാ നേതാക്കളും വീണ്ടും കാണുമെന്നും കെ സി ആര്‍ പറഞ്ഞു. എന്‍ സി പി എം പി സുപ്രിയ സുലെയും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തിന് മുന്നില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നും എന്താണ് പോംവഴിയെന്ന് തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ശരദ് പവാര്‍ പറഞ്ഞു. വലിയ രാഷ്ട്രീയ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. കര്‍ഷകരുടെ ഉന്നമനത്തിനായി തെലങ്കാന വളരെയധികം പരിശ്രമിക്കുകയും രാജ്യത്തിന് വഴി കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

3

ദാരിദ്ര്യവും തൊഴിലില്ലായ്മയും ശ്രദ്ധിക്കേണ്ട രണ്ട് വിഷയങ്ങളാണ്, അത് ചര്‍ച്ച ചെയ്യപ്പെട്ടു. പവാര്‍ പറഞ്ഞു. അതേസമയം ബി ജെ പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ (കെസിആര്‍) ശ്രമങ്ങളെയും പ്രതിഷേധങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ കൂടാതെ ഈ മുന്നണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ ഒപ്പം കൊണ്ടുപോകുമ്പോള്‍ മാത്രമേ മുന്നണിക്ക് ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ,' നാനാ പടോലെ പറഞ്ഞു.

4

കെ സി ആറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഭണ്ഡാരയിലെ ചില തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ഭരിക്കുന്നത് ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും സഖ്യമായ മഹാ വികാസ് അഘാഡിയാണ്.

Recommended Video

cmsvideo
ജോലിയെവിടെ സര്‍ക്കാരേ, യുപിയില്‍ രാജ്നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍

English summary
After a meeting with Uddhav Thackeray, Telangana Chief Minister K Chandrasekhar Rao arrived in Mumbai to meet NCP president Sharad Pawar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X