കോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസ്; പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ്, തലപുകഞ്ഞ് ബിജെപിയും ടിആര്‍എസും
ഹൈദരാബാദ്: വളരെ വ്യത്യസ്തമായ വഴിയാണ് അംഗത്വ കാമ്പയിന്റെ ഭാഗമായി കോണ്‍ഗ്രസ് തെലങ്കാനയില്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാകട്ടെ, വന്‍ വിജയവുമായിരിക്കുന്നു. കേരളത്തില്‍ അംഗത്വ വിതരണം ലക്ഷ്യം കാണാതിരിക്കുമ്പോഴാണ് തെലങ്കാനയില്‍ വ്യത്യസ്തമായ വഴിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യത്തിലെത്തുന്നത്. അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്‍കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. അംഗങ്ങള്‍ 39 ലക്ഷം കവിഞ്ഞു.
രേവന്ത് റെഡ്ഡി സംസ്ഥാന അധ്യക്ഷനായ ശേഷം തെലങ്കാനയില്‍ കോണ്‍ഗ്രസ് സജീവമാണ്. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന് മറ്റുചില ലക്ഷ്യങ്ങളുമുണ്ട്...

അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്‍കുകയാണ് കോണ്‍ഗ്രസ്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇതുസംൂന്ധിച്ച ചര്‍ച്ച നടത്തി. എട്ട് കോടി രൂപയാണ് പ്രീമിയം ആയി കമ്പനിക്ക് കോണ്‍ഗ്രസ് നല്‍കുക. ഹൈക്കമാന്റിന്റെ അനുമതിയോടെയാണ് തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

40 ലക്ഷം പേരെ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെലങ്കാനയില്‍ അംഗത്വ വിതരണ കാമ്പയിന് കോണ്‍ഗ്രസ് തുടക്കമിട്ടത്. മാര്‍ച്ച് 31 വരെയാണ് കാമ്പയിന്‍. എന്നാല്‍ ഇപ്പോള്‍ തന്നെ 39 ലക്ഷം അംഗത്വ വിതരണം പൂര്‍ത്തിയായി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

പ്രവര്‍ത്തകര്‍ക്ക് അപകട ഇന്‍ഷുറന്‍സ് എന്ന പദ്ധതിയുമായി പിസിസി അധ്യക്ഷന്‍ രേവന്ത് റെഡി ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. ഹൈക്കമാന്റ് പച്ചക്കൊടി കാട്ടിയതിനെ തുടര്‍ന്നാണ് വ്യത്യസ്തമായ പദ്ധതിക്ക് തുടക്കമിട്ടത്. നേരത്തെ ആന്ധ്രയിലും തെലങ്കാനയിലും ടിഡിപിയും ടിആര്‍എസും ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇന്ന് തെലങ്കാന ഭരിക്കുന്ന പാര്‍ട്ടിയാണ് ടിആര്‍എസ്.

പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ഞങ്ങള്‍ ഇത്രയും പേര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതെന്ന് തെലങ്കാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള മാണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടുന്നു. ടിആര്‍എസിന് ഇതിനേക്കാള്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി.
നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഇന്‍ഷുറന്‍സ് കവറേജ് കിട്ടാന്‍ മാത്രമായി ആരും കോണ്‍ഗ്രസില്‍ ചേരുന്നില്ല എന്നാണ് നേതാക്കളുടെ അവകാശവാദം. പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി ഒരുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അംഗത്വ വിതരണം നടക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

അപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദമായ ഡാറ്റ തയ്യാറാക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നും വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിലവില്‍ 6 എംഎല്‍എമാരാണുള്ളത്. ബാക്കിയുള്ളവര്‍ കളംമാറി. 60 സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിക്ക് തെലങ്കാന ഭരിക്കാന്‍ സാധിക്കും.

119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. കെ ചന്ദ്രശേഖര റാവു നേതൃത്വം നല്‍കുന്ന ടിആര്‍എസ് ആണ് തെലങ്കാന ഭരിക്കുന്നത്. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ടിആര്‍എസ് തന്നെയാണ് ജയിച്ചത്. ടിആര്‍എസ് മുമ്പ് നടത്തിയ തന്ത്രങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, തെലങ്കാനയില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുന്നത് ടിആര്‍എസിനും കോണ്‍ഗ്രസിനും വെല്ലുവിളിയാണ്. ഈ പ്രതിസന്ധി കൂടി മറികടക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസിനുണ്ട്. അംഗത്വ വിതരണം ലക്ഷ്യം കണ്ടാലും അതെല്ലാം വോട്ടായി മാറിയാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിളങ്ങാനാകൂ.












Click it and Unblock the Notifications