തെലങ്കാനയിൽ കോൺഗ്രസ് ചരിത്രം കുറിക്കും; ബിആർഎസിന് അടി തെറ്റുമെന്ന് സർവേ ഫലം
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്ര വിജയം നേടുമെന്ന് പ്രവചിച്ച് സി പിഎസി. കോൺഗ്രസ് സംസ്ഥാനത്ത് 65 സീറ്റുകളുമായി അധികാരത്തിൽ എത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്.
എന്നാൽ നിലവിലെ ഭരണകക്ഷിയായ ബിആർഎസിന് വലിയ തിരിച്ചടിയാണ് ഉണ്ടവുകയെന്നും സർവേയിൽ വ്യക്തമാക്കുന്നു. ബിആർഎസ് കേവലം 41 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് സി പിഎസി സർവേ ഫലം നൽകുന്ന സൂചന.

സംസ്ഥാനത്ത് ബിജെപി നാല് സീറ്റുകൾ നേടുമെന്നാണ് സർവേയിൽ പറയുന്നത്. അസദുദ്ധീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകൾ വരെ നേടുമെന്നും, മറ്റുള്ളവർ നാല് സീറ്റുകൾ നേടുമെന്നും വ്യക്തമാക്കുന്നു.
അതേസമയം, തെലങ്കാനയിൽ വോട്ടർമാർക്ക് മുൻപിൽ വാഗ്‌ദാന പെരുമഴ തീർത്താണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ദരിദ്രർ മുതൽ ഇങ്ങോട്ട് എല്ലാ അവശ വിഭാഗങ്ങളെയും ഒരുപോലെ കൈയിലെടുക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇക്കുറി മത്സരരംഗത്ത് ഇറങ്ങുന്നതെന്ന് പ്രകടന പത്രികയിൽ നിന്ന് വ്യക്തമായിരുന്നു.
ഹൈദരാബാദിലെ കനലുകളുടെ നവീകരണം, കൂടുതൽ മെച്ചപ്പെട്ട പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കൽ, എല്ലാ ജില്ലയിലും ഗുരുകുല സ്‌പോർട്‌സ് സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ വർധിപ്പിക്കൽ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുണ്ടായിരുന്നത്.












Click it and Unblock the Notifications