ഭാഷാ പോര് മുറുകുമ്പോൾ നിർണായക നീക്കവുമായി തെലങ്കാന; സംസ്ഥാനത്തെ സ്‌കൂളുകളിൽ തെലുഗു നിർബന്ധമാക്കി
ഹൈദരാബാദ്: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തെലുഗു പഠനം നിർബന്ധമാക്കി തെലങ്കാന സർക്കാർ. കേന്ദ്ര ഭരണത്തിന് കീഴിലുള്ള സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്‌തവ ഉൾപ്പെടെ എല്ലാ സ്‌കൂളുകളിലും ഇനി മുതൽ തെലുഗു നിർബന്ധമാകും. വിദ്യാർത്ഥികൾ അവരുടെ മാതൃഭാഷ അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രാദേശിക ഭാഷ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നടപടി അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഒമ്പത്, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സിലബസ് 'അടിസ്ഥാന തെലുഗു' എന്നതിൽ നിന്ന് 'ലളിതമായ തെലുഗു' ആക്കി മാറ്റുമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം അടുത്തതിന്റെ അടുത്ത അധ്യയന വർഷം മുതൽ ആയിരിക്കും നടപ്പാക്കുക.

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിശദമാക്കിയിരിക്കുന്ന ത്രിഭാഷാ നയത്തെച്ചൊല്ലി അയൽ സംസ്ഥാനമായ തമിഴ്‌നാടും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും തമ്മിൽ 'ഭാഷായുദ്ധം' മുറുകുന്നതിനിടെയാണ് തെലങ്കാനയുടെ നിർണായക നീക്കം. ഇത് ഭാഷാ യുദ്ധത്തിനെ അടുത്ത തലത്തിലേക്ക് എത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി, കേംബ്രിഡ്‌ജ് ബോർഡുകൾ എന്നിവയിൽ അഫിലിയേറ്റ് ചെയ്‌തവ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്‌കൂളുകളിലും 1 മുതൽ 10 വരെ ക്ലാസുകളിൽ തെലുഗു നിർബന്ധിത വിഷയമായി പഠിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. 2018ൽ കൊണ്ട് വന്ന നിയമം നടപ്പാക്കാനാണ് നിർദ്ദേശം.
സംസ്ഥാനത്ത് തെലുഗു നിർബന്ധമായി പഠിപ്പിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും സ്‌റ്റേറ്റ് സിലബസ് ഒഴികെ ഇത് പാലിക്കാറില്ല. സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ സിലബസുകൾ തെലുഗുവിനെ ഏതാണ്ട് തഴഞ്ഞ മട്ടാണ്. ഇതോടെയാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവുമായി രംഗത്ത് വരുന്നത്. ഇതോടെ സ്‌കൂളുകൾ തെലുഗു പഠനത്തിന് നിർബന്ധിതരാകും.
നേരത്തെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ചിരുന്നു, വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ സമ്മർദ്ദം നമ്മുടെ സംസ്‌കാരത്തിന് നേരെയുള്ള കടന്നാക്രമണമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവ ബിജെപിക്കും കേന്ദ്രത്തിനും എതിരെ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ തമിഴ്‌നാടും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 10,000 കോടി തന്നാലും കേന്ദ്രത്തിന്റെ നയം അംഗീകരിക്കില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞത്. ഇതിന്റെ പാത പിന്തുടർന്ന് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും രംഗത്ത് വരുന്നതിന്റെ സൂചനയാണോ രേവന്തിന്റെ പടപ്പുറപ്പാണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications