Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വില കുതിക്കുന്നു..... മോദിയെ പരിഹസിച്ച് തെലങ്കാനയിലെ യുവാവ്, 9 പൈസയുടെ ചെക്കയച്ചു!!

തെലങ്കാനയിലെ യുവാവ് മോദിക്ക് 9 പൈസയുടെ ചെക്കയച്ചു

ഹൈദരാബാദ്: രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തെലങ്കാനയില്‍ നിന്നുള്ള യുവാവ്. പ്രതിഷേധത്തിന്റെ ഭാഗമായി ഒന്‍പത് പൈസയുടെ ചെക്കയച്ചിരിക്കുകയാണ് യുവാവ്. അടുത്തിടെ ഇന്ധന വില ചെറിയ രീതിയില്‍ കുറച്ചത് പരിഹാസ്യജനകമാണെന്ന് രാജണ്ണ സിര്‍സില്ലയില്‍ നിന്നുള്ള ചന്ദു ഗൗഡ എന്ന യുവാവ് പറയുന്നു. തെലങ്കാനയില്‍ വെറും ഒന്‍പത് പൈസയാണ് പെട്രോള്‍ വില കുറഞ്ഞത്. ഇതാണ് ഇങ്ങനെയൊരു പ്രതിഷേധത്തിന് കാരണം. അതേസമയം പ്രതിഷേധരീതി വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

1

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ വ്യാപക പ്രതിഷേധം തെലങ്കാനയില്‍ ഉയരുന്നതിനിടെയാണ് ചന്ദുവിന്റെ പരിഹാസവും ഉണ്ടായിരിക്കുന്നത്. അതേസമയം ജില്ലാ കളക്ടര്‍ കൃഷ്ണ ഭാസ്‌കറിന് നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു ചന്ദു. പ്രജാവനി പദ്ധതി പ്രകാരമാണ് പണം കൈമാറിയത്. ഇത് പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്കുള്ള തുകയാണെന്നും കൃത്യമായി അവിടെ തന്നെ എത്തിക്കണമെന്നും ഇയാള്‍ കളക്ടറോട് നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാനത്ത് കര്‍ഷകര്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നതും ഇയാളെ കളക്ടറെ അറിയിച്ചെന്നാണ് സൂചന.

ട്രാക്ടറിലും കൃഷിക്കായി ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളിലും പെട്രോളും ഡീസലും ഉപയോഗിക്കുന്നുണ്ട്. വില വര്‍ധിക്കുന്നത് കൊണ്ട് താങ്ങാനാവാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. തങ്ങള്‍ക്ക് കൃഷി ആരംഭിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. അതേസമയം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 35.2 ശതമാനം വാറ്റും സര്‍ക്കാര്‍ ചുമത്തുന്നുണ്ട്. ഇതോടെ തെലങ്കാനയില്‍ ഇന്ധന വില ഉയര്‍ന്ന തോതിലാണ്. സര്‍ക്കാര്‍ വാറ്റ് ഒഴിവാക്കില്ലെന്നാണ് പറയുന്നത്. കേന്ദ്രത്തിനെതിരെ ഇതോടെ പ്രതിഷേധം കത്തുകയാണ്. അതിനിടെയാണ് ചന്ദുവിന്റെ പരിഹാസം ശ്രദ്ധേയമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+