Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം ചോദിച്ച് നിര്‍മാതാക്കള്‍ സംവിധായകന്‍ പുരി ജഗന്നാഥിനെ തല്ലി!

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ശനിയാഴ്ചയാണ് സംവിധായകന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. മൂന്ന് പേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ജൂബിലി ഹില്‍സിലുള്ള പുരി ജഗന്നാഥിന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം.

പുരി ജഗന്നാഥിന്റെ ചിത്രമായ ലോഫറിന് വേണ്ടി പണം മുടക്കിയവരാണത്രെ ഇവര്‍. ഈ പണം ആവശ്യപ്പെട്ടാണ് ഇവര്‍ സംവിധായകനെ മര്‍ദ്ദിച്ചത് എന്നാണ് അറിയുന്നത്. അഭിഷേക്, സുധീര്‍, സുബ്ബയ്യ എന്നിവര്‍ക്കെതിരെയാണ് സംവിധായകന്‍ പുരി ജഗന്നാഥ് പരാതി നല്‍കിയിരിക്കുന്നത്. സംവിധായകന്റെ പരാതി പോലീസ് അന്വേഷിച്ചുവരികയാണ് എന്ന് സബ് ഇന്‍സ്‌പെക്ടര്‍ മഖ്‌സൂദ് അലി പറഞ്ഞു.

puri-jagannadh

ടോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമാണ് 49കാരനായ പുരി ജഗന്നാഥ്. 14 കോടി രൂപ മുടക്കിയാണ് 2015 ല്‍ പുരി ജഗന്നാഥ് ലോഫര്‍ സംവിധാനം ചെയ്തത്. 2015 ഡിസംബര്‍ 17നായിരുന്നു റിലീസ്. സി കല്യാണായിരുന്നു നിര്‍മാതാവ്. വരുണ്‍ തേജ്, ദിഷ പടാണി, രേവതി, ബ്രഹ്മാനന്ദം തുടങ്ങിയവരായിരുന്നു മുഖ്യവേഷത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിന് വേണ്ടി മുടക്കിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണത്രെ മൂന്നംഗസംഘം സംവിധായകനെ മര്‍ദ്ദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+