കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് ഭയന്നത് സംഭവിക്കുന്നു, പഞ്ചാബിൽ കാത്തിരിക്കുന്നത് വൻ ചോർച്ച, അമരീന്ദറിന്റെ വിരുന്നിൽ നേതാക്കൾ

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പഞ്ചാബില്‍ കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസ് ഒട്ടും അനുകൂലമല്ല. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മത്സരിക്കാനിറങ്ങിയ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍.

പ്രവചനങ്ങളെ തള്ളി മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി രംഗത്ത് വന്നിട്ടുണ്ടെങ്കിലും കോൺഗ്രസിനുളളിൽ തീരെ ആത്മവിശ്വാസമില്ല. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് അമരീന്ദര്‍ സിംഗ് ക്യാമ്പിലേക്ക് വന്‍ ഒഴുക്കുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

1

അധികാര വടംവലികളില്‍ കുരുങ്ങി, വലിയ പ്രതിസന്ധി ഘട്ടത്തിലാണ് കോണ്‍ഗ്രസ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടുകയും പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവിന്റെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്.

എന്തൊരു ഹോട്ട്! അതീവ ഗ്ലാമറസ്സായി മീരാ ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ

2

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത ബിജെപി വിരുദ്ധ വികാരം നിലനിന്നിട്ടും പഞ്ചാബില്‍ ഭരണത്തുടര്‍ച്ച നേടാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനത് വന്‍ തിരിച്ചടിയാകും. പഞ്ചാബ് ഏറെക്കാലമായി കോണ്‍ഗ്രസിന് വലിയ സ്വാധീനമുളള രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സംസ്ഥാനമാണ് എന്നിരിക്കെ തോല്‍വിയുടെ ആഘാതം വലുതായിരിക്കും. ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പഞ്ചാബ് ഫലം ഗുരുതരമായി ബാധിക്കും.

3

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ് ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നടത്തിയ അത്താഴ വിരുന്നില്‍ കോണ്‍ഗ്രസിന്റെ 12 സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തതായി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല 2 എഎപി സ്ഥാനാര്‍ത്ഥികളും വിരുന്നിനെത്തി.

4

സിസ്വാനിലെ അമരീന്ദര്‍ സിംഗിന്റെ ഫാം ഹൗസില്‍ വെച്ചായിരുന്നു നേതാക്കള്‍ക്ക് അത്താഴ വിരുന്ന് ഒരുക്കിയത്. മാര്‍ച്ച് 11ന് അമരീന്ദര്‍ സിംഗിന്റെ ജന്മദിനമാണ്. അതുമായി ബന്ധപ്പെട്ട ആഘോഷമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോണ്‍ഗ്രസ് വിട്ട അമരീന്ദറിന്റെ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതില്‍ ചില രാഷ്ട്രീയ സൂചനകളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

5

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ ഒരു പറ്റം നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ശക്തമായ ചതുഷ്‌കോണ മത്സരമാണ് പഞ്ചാബില്‍ നടന്നത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിച്ചത് തനിച്ചാണ്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചു. അതേസമയം ശിരോമണി അകാലിദളും ബിഎസ്പിയുമാണ് ഇത്തവണ ഒരുമിച്ച് മത്സര രംഗത്തിറങ്ങിയത്.

6

കര്‍ഷക നേതാക്കളും മത്സരത്തിന് ഇറങ്ങിയതോടെ വോട്ടുകള്‍ എത്തരത്തില്‍ വിഭജിക്കപ്പെടുമെന്നത് പറയുക വയ്യ. ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട സീറ്റുകള്‍ ലഭിക്കുന്നില്ല എങ്കില്‍ ബിജെപിയും അമരീന്ദറും അതിനുളള വഴികള്‍ തേടുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ ശിരോമണി അകാലി ദളും ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നേക്കും. കഴിഞ്ഞ നവിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമായിരുന്നു ശിരോമണി അകാലിദള്‍ മത്സരിച്ചത്.

ലോക്‌നീതി-സിഎസ്‌ഡിഎസ് സർവെ പുറത്ത് ; ഉത്തർപ്രദേശിൽ തുടർഭരണമോ, ഭരണമാറ്റമോ ?ലോക്‌നീതി-സിഎസ്‌ഡിഎസ് സർവെ പുറത്ത് ; ഉത്തർപ്രദേശിൽ തുടർഭരണമോ, ഭരണമാറ്റമോ ?

Recommended Video

cmsvideo
യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam

English summary
Tension in Congress camp as 12 Congress candidates participated in Amarinder Singh's Dinner party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X