പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ആറോളം ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി മുതല്‍ ഈ മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്ന് സൈന്യം പറഞ്ഞു.

ദേരാ കി ഗലി അഥവാ ഡികെജി മേഖല എന്നാണ് ഏറ്റുമുട്ടലുണ്ടായ ഈ സ്ഥലം അറിയപ്പെടുന്നത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സംയുക്ത ഓപ്പറേഷന് സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് ആരംഭിച്ചത്. ഇന്ന് വൈകീട്ടോടെയാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ കനത്തത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. കഴിഞ്ഞ മാസം രജൗരിയിലെ കാലാകോട്ടില് സൈന്യവും, സ്പെഷ്യല്‍ ഫോഴ്സും തീവ്രവാദ വിരുദ്ധ ഓപ്പറേഷന് ആരംഭിച്ചിരുന്നു. അഞ്ച് സൈനികരാണ് അന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഈ മേഖല തീവ്രവാദ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് സൈന്യം പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇവിടെ സൈന്യത്തിന് നേരെ നിരന്തരം ആക്രമണമുണ്ടാകാറുണ്ട്. ഏപ്രില്‍-മെയ് മാസങ്ങളിലായി പത്ത് സൈനികരാണ് രജൗരി-പൂഞ്ച് മേഖലയിലെ ഇരട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 35 സൈനികരാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കിടെ ഈ മേഖലയില്‍ കൊല്ലപ്പെട്ടത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications