കശ്മീരിലെ ലവായ്‌പോരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം, ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ലവായ്‌പോരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. ഒരു സിആര്‍പിഎഫ് ജവാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ആക്രമണം നടന്നതായി ജമ്മു കശ്മീര്‍ ഐജി വിജയ് കുമാര്‍ സ്ഥിരീകരിച്ചു. ശ്രീനഗര്‍ ജില്ലയിലെ ലവായ്‌പോര മേഖലയില്‍ വെച്ച് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുയായിരുന്നു. ഈ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്ക് വെടിയേറ്റിരുന്നതായി പോലീസ് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

അതേസമയം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബയാണെന്ന് ഐജി വിജയകുമാര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 73 ബറ്റാലിയനിലെ സൈനികാംഗങ്ങളാണ് ഇവര്‍. ശ്രീഗനര്‍-ബരാമുള്ള ദേശീയപാതയിലെ റോഡ് ഓപ്പണിംഗ് പാര്‍ട്ടിയിലായിരുന്നു ഇവരുടെ ഡ്യൂട്ടി. അതേസമയം പരിക്കേറ്റവര്‍ ഇപ്പോള്‍ ചികിത്സയിലാണെന്ന് ഐജ അറിയിച്ചു. ഭീകരര്‍ ഉടന്‍ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
നേരത്തെ ഷോപ്പിയാനില്‍ സമാനമായ രീതിയില്‍ ഒരു ഏറ്റുമുട്ടലുണ്ടായിരുന്നു. നാല് ഭീകരരാണ് ആ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇത് നടന്ന് 48 മണിക്കൂറിനുള്ളിലാണ് ലവായ്‌പോരയിലും ആക്രമണം ഉണഅടായിരിക്കുന്നത്. ഷോപ്പിയാനില്‍ ഭീകരരുമായി വലിയ ഏറ്റുമുട്ടലായിരുന്നു നടന്നത്. ഷോപ്പിയാനിലെ മാനിഹാള്‍ ഏരിയയില്‍ വെച്ചായിരുന്നു ഭീകരര്‍ ആക്രമിച്ചതെന്ന് സൈനിക അധികൃതര്‍ പറഞ്ഞു. ഷോപ്പിയാന്‍ പോലീസും സൈന്യവും തമ്മില്‍ നടത്തിയ തിരച്ചില്‍ ഓപ്പറേഷനിടെയാണ് ഇവര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications