Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പിന് തീവ്രവാദ ഭീഷണി;പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് നടക്കാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ദില്ലിയില്‍ സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തീവ്രവാദികള്‍ അട്ടിമറിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. നവംബര്‍ 23 ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്

ഇത്തരത്തില്‍ അട്ടിമറി ശ്രമങ്ങള്‍ ചെറുക്കുന്നതിന് പൊലീസ് സജ്ജമായിരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് പൊലീിസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Manmohan Singh

ഈ വര്‍ഷം രാജ്യത്ത് പല സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പലതും പെട്ടന്ന് വ്യാപിയ്ക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം കൊണ്ടാണ് മുസാഫര്‍ നഗറിലെ കലാപം പടര്‍ന്ന് പിടിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി

ഓരോ സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങളെ ഫലപ്രദമായി തടയേണ്ടതിന്റെ ഉത്തരവാദിത്തം ഡിജിപിമാര്‍ക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണെന്നും മാവോയിസ്റ്റ് ആക്രമണങ്ങളെ ചെറുത്ത് ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് നടത്താന്‍ ഇന്റലിജന്‍സ് വിഭാഗം, അര്‍ദ്ധസൈനികര്‍ എന്നിവര്‍ നടത്തിയ സേവനം അഭിന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.നക്സല്‍ബാധിത പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+