Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡില്‍ ജാഗ്രത വേണം, ആശുപത്രികള്‍ സജ്ജമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ദില്ലി: കൊവിഡില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പുനപ്പരിശോധന യോഗത്തിലാണ് തീരുമാനം. അതേസമയം എല്ലാവരോടും മാസ്‌ക് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം. എന്നാല്‍ രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. നിരീക്ഷണം രാജ്യത്ത് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ ആശുപത്രികള്‍ സജ്ജമാക്കണമെന്ന് ഉന്നത തല യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. ഓക്സിജന്‍ പ്ലാന്റുകളും വെന്റിലേറ്ററുകളും ഉറപ്പുവരുത്തണമെന്നും പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

1

ജെനോം സീക്വന്‍സിംഗിലും, കൊവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദവുമായി എത്തിയ നാല് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്താകെ ആശങ്കയുണ്ട്.

ആദ്യ കേസ് ജൂലായിലും, രണ്ടാം കേസ് സെപ്റ്റംബറിലും, പിന്നീടുള്ളത് നവംബറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വീടുകളില്‍ തന്നെയുള്ള ചികിത്സയിലൂടെ ഈ നാല് രോഗികളും രോഗമുക്തി നേടിയതായിട്ടാണ് സൂചന. എന്നാല്‍ ജാഗ്രത കൈവിടരുതെന്ന് മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണം. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ സിലിണ്ടറുകളും, പിഎസ്എ പ്ലാന്റുകളും, വെന്റിലേറ്ററുകളും, നഴ്‌സുമാരുടെ അടക്കം സേവനങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മോദി ആവശ്യപ്പെട്ടു.

ഒമിക്രോണിന്റെ സബ് വേരിയന്റായ ബിഎഫ്.7 വേഗത്തില്‍ പടരുന്നതാണ്. ചെറിയ കാലയളവില്‍ വലിയ തോതിലുള്ള രോഗവ്യാപനം ഈ വകഭേദത്തിലൂടെയുണ്ടാവും. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഈ വൈറസിന് സാധിക്കില്ല. രോഗമുക്തി നേടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ഇത് വന്‍ തോതില്‍ വ്യാപിച്ചാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നെഞ്ചിന് മുകളിലായും, തൊണ്ടയ്ക്ക് സമീപത്തായും, ഒരു തരം തിങ്ങിനിറയല്‍ അനുഭവപ്പെടലാണ് ഉണ്ടാക്കുക. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വയര്‍ സംബന്ധമായ അസുഖങ്ങളും വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഛര്‍ദി, മനംപുരട്ടല്‍ എന്നിവയൊക്കെ ഉണ്ടാവാമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വേഗത്തില്‍ പരിശോധനകള്‍ നടത്തുന്നതാണ് ഏറ്റവം നല്ലതെന്ന് ആരോഗ്യ വിഭാഗം പറയുന്നു. ഇതിലൂടെ വൈറസിന്റെ വ്യാപനത്തെ തടയാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+