Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് പരസ്യമാക്കി മുതിര്‍ന്ന നേതാവ് ശശി തരൂര്‍. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുകയാണ് തരൂര്‍. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും തരൂര്‍ സമ്മതിക്കുന്നു. അതേസമയം പുതിയ അധ്യക്ഷന്റെ കാര്യത്തിലും അംഗങ്ങളുടെ കാര്യത്തിലും തരൂര്‍ നിരവധി നിര്‍ദേശങ്ങളും പറയുന്നുണ്ട്.

ആദ്യമായിട്ടാണ് കോണ്‍ഗ്രസിലെ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ മുതിര്‍ന്ന നേതാവ് പരസ്യമായ നിലപാടെടുക്കുന്നത്. പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇത്തവണ തരൂര്‍ എത്തുമെന്ന് സൂചനയുണ്ട്. അതേസമയം അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും തരൂര്‍ നിര്‍ണായക ഘടകമാകും. നേരത്തെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അത് തള്ളുകയായിരുന്നു.

നേതൃത്വത്തില്‍ പ്രശ്‌നം

നേതൃത്വത്തില്‍ പ്രശ്‌നം

രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചതോടെ നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് തരൂര്‍ തുറന്നടിച്ചിട്ടുണ്ട്. ആരെ അധ്യക്ഷനാക്കുമെന്ന കാര്യത്തില്‍ ധാരണ കുറവുണ്ട്. പ്രധാനമായും അദ്ദേഹത്തിന്റെ രാജി ഹൈക്കമാന്‍ഡില്‍ അടക്കം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അധ്യക്ഷനെ കുറിച്ച് ഗൗരവത്തോടെ പാര്‍ട്ടി ചിന്തിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നും മാറ്റങ്ങള്‍ ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

പ്രിയങ്ക തീപ്പൊരി

പ്രിയങ്ക തീപ്പൊരി

പ്രിയങ്ക ഗാന്ധി തീപ്പൊരി നേതാവാണെന്ന് തരൂര്‍ പറയുന്നു. അവരെ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്ക മുന്നിലേക്ക് വരണം. അത് കോണ്‍ഗ്രസിനെ ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്ക് കൊണ്ടുപോകും. പക്ഷേ ഗാന്ധി കുടുംബമാണ് അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അതുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും, കോണ്‍ഗ്രസിന്റെ എല്ലാ പ്രശ്‌നങ്ങളും അതോടെ തീരുമെന്നും തരൂര്‍ വ്യക്തമാക്കി.

ആരാകണം അധ്യക്ഷന്‍

ആരാകണം അധ്യക്ഷന്‍

അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ അമരീന്ദര്‍ സിംഗ് പറഞ്ഞ കാര്യമാണ് കൃത്യമായ ഉത്തരം. അമരീന്ദര്‍ പറഞ്ഞത് പാര്‍ട്ടിയിലെ യുവനേതാക്കള്‍ ആരെങ്കിലും അധ്യക്ഷ പദവിയിലെത്തുന്നത്, ഗുണം ചെയ്യുമെന്നാണ്. അതിനോട് നൂറു ശതമാനം യോജിക്കുന്നു. അതാണ് പാര്‍ട്ടിയുടെ ഭാവി മാറ്റി മറിക്കുക. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ വലിയ ആശങ്കയുണ്ട്. ബിജെപിയെ എങ്ങനെ നേരിടണമെന്ന് പോലും പലര്‍ക്കും അറിയില്ലെന്നും തരൂര്‍ പറഞ്ഞു.

തരൂരിന് പദവി ലഭിക്കുമോ

തരൂരിന് പദവി ലഭിക്കുമോ

ശശി തരൂരിന് പാര്‍ട്ടിയിലെ നിര്‍ണായക പദവികള്‍ ലഭിക്കുമെന്ന സൂചനയും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്. വിദേശ കാര്യങ്ങളില്‍ പുതിയ അധ്യക്ഷനെ സഹായിക്കുന്നത്് അടക്കമുള്ള കാര്യങ്ങള്‍ തരൂരിന് ലഭിക്കും. നിര്‍ണായക കാര്യങ്ങള്‍ അധ്യക്ഷന്റെ കാര്യത്തിലും തരൂര്‍ നിര്‍ദേശിക്കും. അതേസമയം ഇടക്കാല അധ്യക്ഷനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിക്ക് മുന്നില്‍ തരൂര്‍ അവതരിപ്പിച്ചിരിക്കുന്നത്. അധ്യക്ഷനെ പിന്നീട് നിയമിക്കാമെന്നും തരൂര്‍ പറഞ്ഞു.

പുതിയ തിരഞ്ഞെടുപ്പ്

പുതിയ തിരഞ്ഞെടുപ്പ്

പാര്‍ട്ടിയില്‍ എത്രയും വേഗം പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് തരൂരിന്റെ നിര്‍ദേശം. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കളെല്ലാം മാറണമെന്നാണ് തരൂര്‍ പറയുന്നത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ വരെ മാറ്റം വേണമെന്നാണ് നിര്‍ദേശം. പുതിയ നേതാക്കള്‍ ഇവിടേക്ക് വരണം. ആരൊക്കെ വരണമെന്ന് താന്‍ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കാം. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍്ട്ടിയുടെ രീതികള്‍ കോണ്‍ഗ്രസിനുള്ളില്‍ നടപ്പാക്കണം. ഇതിലൂടെ ദേശീയ താല്‍പര്യം കൂടുതല്‍ സംരക്ഷിക്കാം പാര്‍ട്ടിക്ക് സാധിക്കും. കൂടുതല്‍ വോട്ടര്‍മാരും പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തും.

എന്തുകൊണ്ട് പ്രിയങ്ക

എന്തുകൊണ്ട് പ്രിയങ്ക

കോണ്‍ഗ്രസ് അധ്യക്ഷന് ഇപ്പോള്‍ രണ്ട് കാര്യങ്ങളാണ് മുന്നിലുള്ളത്. പ്രവര്‍ത്തകരെ പഴയ ആവേശത്തിലേക്ക് മടക്കി കൊണ്ടുവരിക. മറ്റൊന്ന് വോട്ടര്‍മാരെ ഇളക്കി മറിക്കുക. ഇത് രണ്ടും പ്രിയങ്കയ്ക്കുണ്ട്. പാര്‍ട്ടി ദുര്‍ബലമായാല്‍ ഏതൊരു നേതാവിനും കോണ്‍ഗ്രസിനെ മടക്കി കൊണ്ടുവരാന്‍ സാധിക്കില്ല. പ്രിയങ്കയ്ക്ക് ജനങ്ങളെ കൈയ്യിലെടുക്കാന്‍ ഒരു മുഖമുണ്ട്. തളരാത്ത പോരാളിയാണഅവര്‍. സംഘാടക മികവും അവര്‍ക്കുണ്ട്. അവരെ അധ്യക്ഷയാക്കിയാല്‍ അത് കോണ്‍ഗ്രസിന്റെ കുതിപ്പിന് കാരണമാകും. പക്ഷേ എല്ലാം ഗാന്ധി കുടുംബമാണ് തീരുമാനിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+