Get Updates
Get notified of breaking news, exclusive insights, and must-see stories!

നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബെംഗളൂരു ഹോപ്പ് ഫാം അണ്ടർപാസ് പദ്ധതി വേഗത്തിലാവും, ഭൂമിയേറ്റെടുത്തു

ബെംഗളൂരു: നഗരത്തിലെ ഐടി ഹബ്ബായ വൈറ്റ്‌ഫീൽഡിൽ വർഷങ്ങളായി ചർച്ചയായിക്കൊണ്ടിരിക്കുന്ന ഹോപ്പ് ഫാം അണ്ടർപാസ് പദ്ധതിക്ക് നിർണായക മുന്നേറ്റം. ഏകദേശം ഒരു പതിറ്റാണ്ട് കാലമായി ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങളും കയ്യേറ്റ വിവാദങ്ങളും മൂലം വൈകിയിരുന്ന പദ്ധതിക്കായി ആവശ്യമായ സർക്കാർ ഭൂമി ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ ഔദ്യോഗികമായി കൈവശപ്പെടുത്തി. ഇതോടെ ഏറെ നാളായി പ്രതിസന്ധിയിലായിരുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

ഇടിഞ്ഞുവീണ് സ്വര്‍ണവില; ബെംഗളൂരുവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14000 രൂപയ്ക്കും താഴെ!!
ഇടിഞ്ഞുവീണ് സ്വര്‍ണവില; ബെംഗളൂരുവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14000 രൂപയ്ക്കും താഴെ!!

കമ്മീഷണർ ഡിഎസ് രമേഷ് നടത്തിയ സ്ഥലപരിശോധനയ്ക്കിടെയാണ് ഈ വിവരം പുറത്തുവന്നത്. റവന്യൂ വകുപ്പും കോർപ്പറേഷനും തമ്മിലുള്ള ദീർഘകാല ഏകോപന ശ്രമങ്ങളുടെ ഫലമായാണ് ഭൂമി കൈമാറ്റം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. പട്ടന്ദൂർ അഗ്രഹാര ഗ്രാമത്തിലെ സർവേ നമ്പർ 40/2-ൽ ഉൾപ്പെട്ട ഭൂമിയാണ് പദ്ധതിക്ക് നിർണായകമായിരുന്നത്. ഏകദേശം 40 കോടി രൂപ വിലമതിക്കുന്ന ഈ ഭൂമിയെ ചൊല്ലിയുള്ള നിയമപരവും ഭരണപരവുമായ തടസങ്ങളാണ് വർഷങ്ങളായി പദ്ധതിയെ പിന്നോട്ടടിച്ചിരുന്നത്.

bengaluru

വൈറ്റ്‌ഫീൽഡ് മേഖലയിലെ ഏറ്റവും തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നാണ് ഹോപ്പ് ഫാം ജംഗ്ഷൻ. ഐടി കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ എന്നിവയുടെ സാന്നിധ്യം കാരണം ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഈ ജംഗ്ഷൻ വഴി കടന്നുപോകുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകിട്ടും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പ്രദേശവാസികളെയും ഐടി ജീവനക്കാരെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

അണ്ടർപാസ് പൂർത്തിയാകുന്നതോടെ സിഗ്നലുകളിൽ കാത്തുനിൽക്കുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്നും യാത്രാസമയം ലാഭിക്കാനാകുമെന്നും ഗതാഗത വിദഗ്‌ധർ വിലയിരുത്തുന്നു. വൈറ്റ്‌ഫീൽഡ്, ഐടിപിഎൽ, കഡുഗോഡി, വർത്തൂർ, സരജാപൂർ തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും പ്രതീക്ഷിക്കുന്നു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും പദ്ധതി നിർണായക പങ്കുവഹിക്കും.

ഭൂമി കൈവശപ്പെടുത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മുതൽ നാല് മാസത്തിനകം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു. ജലവിതരണ പൈപ്പുകൾ, വൈദ്യുതി കേബിളുകൾ, ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ, ഓപ്റ്റിക്കൽ ഫൈബർ ലൈനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനായി വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നിലവാരത്തിൽ വിട്ടുവീഴ്‌ചയില്ലാതെ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുഭൂമി സംരക്ഷണത്തിനും നഗര വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി വീണ്ടെടുക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷണറുടെ സന്ദർശനം നടന്നത്. ചന്നസാന്ദ്ര ഗ്രാമത്തിലെ 34 ഏക്കർ ഗോമാല ഭൂമിയും സർവേ നമ്പർ 115-ൽ ഉൾപ്പെട്ട നാല് ഏക്കർ സർക്കാർ ഭൂമിയും അദ്ദേഹം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഭൂമിയുടെ അതിർത്തികൾ വ്യക്തമായി നിർണയിക്കുകയും രേഖകൾ കൃത്യമായി സൂക്ഷിക്കുകയും കയ്യേറ്റങ്ങൾ തടയാൻ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനുപുറമെ, ബ്രിഗേഡ് ലേക്ക്‌ഫ്രണ്ട് അപ്പാർട്ട്‌മെന്റിന് സമീപമുള്ള 7,225 ചതുരശ്ര മീറ്റർ കോർപ്പറേഷൻ ഭൂമിയും പരിശോധിച്ചു.

ഇവിടെ ഭാവിയിൽ റോഡ് വികസന പദ്ധതി നടപ്പാക്കാനാണ് ആലോചന. നഗര വികസനത്തിന് ആവശ്യമായ പൊതുഭൂമികൾ അനധികൃത കൈവശപ്പെടുത്തലിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും പൊതുപ്രവർത്തനങ്ങൾക്ക് തടസമാകുന്ന കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും കമ്മീഷണർ വ്യക്തമാക്കി.

ബെംഗളൂരിൽ 6 അക്ക ശമ്പളം കിട്ടിയിട്ടും രക്ഷയില്ല; റാപ്പിഡോ ടാക്സിയും കൂടി ഓടിച്ച് സോഫ്റ്റവെയർ ഡെവലപ്പർ
ബെംഗളൂരിൽ 6 അക്ക ശമ്പളം കിട്ടിയിട്ടും രക്ഷയില്ല; റാപ്പിഡോ ടാക്സിയും കൂടി ഓടിച്ച് സോഫ്റ്റവെയർ ഡെവലപ്പർ

ഹോപ്പ് ഫാം അണ്ടർപാസ് പദ്ധതി യാഥാർഥ്യമായാൽ വൈറ്റ്‌ഫീൽഡ് മേഖലയിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മെട്രോ വികസനവും പുതിയ റോഡ് പദ്ധതികളും പുരോഗമിക്കുന്ന സാഹചര്യത്തിൽ ഈ അണ്ടർപാസ് കൂടി പൂർത്തിയാകുന്നത് ബെംഗളൂരുവിന്റെ കിഴക്കൻ മേഖലയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകുന്നതിനും സഹായകരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+