ലോകത്തിലെ ഏറ്റവും ഉയരമുളള റോഡ് കിഴക്കന്‍ ലഡാക്കില്‍ നിർമ്മിച്ച് ഇന്ത്യ, 19,300 അടി മേലെ
ദില്ലി: ലോകത്തിലെ ഏറ്റവും ഉയരമുളള റോഡ് നിര്‍മ്മിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ സൗത്ത് ബേസ് ക്യാമ്പ് നേപ്പാളില്‍ 17,598 അടി ഉയരത്തിലാണ്. നോര്‍ത്ത് ബേസ് ക്യാമ്പ് ടിബറ്റില്‍ 16,900 അടി ഉയരത്തിലുമാണ്.
ലോകത്തിലെ ഏറ്റവും ഉയരമുളള റോഡ് എന്ന റെക്കോര്‍ഡ് ഇതുവരെ ബൊളീവിയയിലുളള റോഡിനായിരുന്നു. 18,953 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഈ റെക്കോര്‍ഡ് ആണ് കിഴക്കന്‍ ലഡാക്കിലെ ഉംലിംഗ്ല പാസ്സിലെ റോഡ് തകര്‍ത്തിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ ചുമര്‍ സെക്ടറിലുളള പ്രധാന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഉംലിംഗ്ല പാസ്സിലെ പുതിയ റോഡ്. ലഡാക്കിലെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും ഈ റോഡ് സഹായിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഇത്രയും ഉയരത്തിലുളള പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനം എന്നതൊരു വെല്ലുവിളിയാണ്. സാധാരണയുളള താപനില അല്ല ഈ പ്രദേശത്തുളളത്. തണുപ്പ് കാലത്ത് താപനില മൈനസ് 40 ഡിഗ്രിയിലേക്ക് താഴും. മാത്രമല്ല ഓക്‌സിജന്റെ അളവ് സാധാരണ സ്ഥലങ്ങളില്‍ ഉളളതിനേക്കാള്‍ 50 ശതമാനം കുറവും ആയിരിക്കും ഇവിടെ. പുതിയ റോഡ് ഇവിടുടെ പ്രദേശവാസികള്‍ക്ക് ഒരു അനുഗ്രഹം ആയിരിക്കും. ചിസുംലേയേയും ഡെംചോകിനേയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ റോഡ് എന്നതാണ് പ്രദേശവാസികള്‍ക്ക് സഹായകമാവുക.












Click it and Unblock the Notifications