Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിന്റെ അച്ഛനെ വിളിക്ക് '; വിവാഹ വേദിയിൽ വരന്റെ കുത്തിനുപിടിച്ച് വധുവിന്റ ബന്ധുക്കൾ

Viral313

സോഷ്യൽമീഡിയയിൽ വേ​ഗത്തിൽ വൈറലാകാറുള്ള വീഡിയ ആണ് വിവാഹ വീഡിയോ വിവാഹ വേദിയിലെ സംഭവങ്ങളും കാര്യങ്ങളും തമാശകളും ഒക്കെ വൈറൽ ആകാറുണ്ട്. അതുപോലെ തന്നെ അടിയും കല്യാണം മുടങ്ങിപ്പോയത് വരെ വൈറൽ ആവാറുണ്ട്.
ഇനി പറയാൻ പോകുന്നത് വിവാഹത്തിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവമാണ്. അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. ഇനി എന്താണ് ആ സംഭവം എന്നുനോക്കാം.

വിവാഹ വേദയിൽ ഇരിക്കുന്ന വരനെ എല്ലാവരും കൂടി വളഞ്ഞിരിക്കുകയാണ്. വരനോട് വരന്റെ അച്ഛനെ വിളിക്കാൻ പറയുന്നതും കേൾക്കാം. പോയി നിന്റെ അച്ഛനെ വിളിക്ക് ഇവിടെ നാടകം കളിക്കണ്ട എന്ന് ഒരാൾ പറയുന്നതു കേൾക്കാം. അച്ഛന് എന്താണ് കാര്യം. ഞാനണല്ലോ വിവാഹം കതഴിക്കേണ്ടതെന്ന് എന്ന് വരൻ ചോദിക്കുന്നു. വരന്റെ ഡ്രസിന്റെ കോളറിൽ ആണ് ഇയാഴ്‍ പിടിച്ചിരിക്കുന്നത്. വധുവിന്റെ കുടുംബത്തിലുള്ളവരാണ് വരനെ തടഞ്ഞത്. കാരണം ഇയാൾ വിവാഹത്തിന് തൊട്ടുമുമ്പ് ബൈക്ക് സ്ത്രീധവമായി ചോദിക്കുകയായിരുന്നു.

വിവാഹ വേഷത്തിൽ ഉള്ള വരനെ പിടിച്ചവലിച്ച് ഒരു തസേരയിൽ ഇരുത്തി ഇയാളുടെ ചുറ്റും ആളുകൾ നിൽക്കുന്നു. ഈ വിവാഹം നടക്കില്ലെന്ന് പറയുന്നതും കേൾക്കാം വീഡിയോയിൽ. സ്ത്രീധനം തന്നില്ലെങ്കിൽ കല്യാണം നടക്കില്ലെന്നാണോ നിങ്ങൾ പറയുന്നതെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ഞങ്ങൾ നിങ്ങൾക്ക് എല്ലാം തന്നിരിക്കുന്നു. ഞങ്ങൾ നിങ്ങൾക്ക് ഒരു ഫ്രിഡ്ജും അൽമിറയും സോഫ സെറ്റും തന്നിട്ടുണ്ട്, നിങ്ങൾക്ക് മറ്റെന്താണ് വേണ്ടത്? ബന്ധുക്കൾ ചോദിച്ചു. "ഇതെല്ലാം എനിക്ക് താൽപ്പര്യമുള്ളതല്ല. നിങ്ങൾ ഇത് നിങ്ങളുടെ സഹോദരിക്ക് നൽകിയതാണ്. എനിക്ക് ഒരു ബൈക്ക് വേണം വരൻ പറഞ്ഞു. വരനും പിതാവിനുമെതിരെ കേസ് കൊടുക്കുമെന്ന് ഇവർ പറയുന്നു.

ഘർ കെ കലേഷ് പങ്കിട്ട വീഡിയോ 27,000-ലധികം തവണ കണ്ടു, കൂടാതെ ധാരാളം കമന്റുകളും ഉണ്ടായിട്ടുണ്ട്. ചിലർ വരനോടും അവന്റെ സ്ത്രീധന ആവശ്യങ്ങളോടും ദേഷ്യം പ്രകടിപ്പിക്കുന്നു ചിലർ യുവാവിനെതിര രൂക്ഷമായി ആണ് പ്രതികരിച്ചത്.. നേരത്തെ ഇതുപോലെ കല്യാണത്തിന് തൊട്ടുമുമ്പ് ട്രാക്ടർ സ്ത്രീഝനമായി ചോദിച്ച വരനെ വധുവിന്റെ ബന്ധുക്കൾ തടഞ്ഞുവെച്ചിരുന്നു

Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+