Viral Video: മദ്യപിച്ച് ബസിൽ കയറിയെന്ന് ആരോപണം, ചവിട്ടി താഴെയിട്ട് കണ്ടക്ടർ, നടപടി
മദ്യപിച്ച് ബസിൽ കയറി എന്ന് ആരോപിച്ച് യാത്രക്കാരനെ മർദിക്കുകയും ബസിൽ നിന്നും ചവിട്ടി താഴെയിടുകയും ചെയ്ത കണ്ടക്ടർക്കെതിരെ നടപടി. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായതിന് പിന്നാലെയാണ് നടപടി. ദക്ഷിണ കർണാടകയിലെ പുത്തൂർ എന്ന സ്ഥലത്ത് വെച്ച് ഇന്നലെയാണ് സംഭവം ഉണ്ടായത്
ആദ്യം വാക്ക് തർക്കവും പിന്നാലെ കണ്ടക്ടർ ഇയാളുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിന് പിന്നാലെ ബസിന്റെ ഡോറിൽ നിന്ന് കണ്ടക്ടർ ഇയ്യാളെ തള്ളിയിറക്കി. തുടന്നായിരുന്നു ചവിട്ടി താഴെയിട്ടത്.

ഡോറിന്റെ സ്റ്റെപ്പിൽ നിന്ന കണ്ടക്ടർ യാത്രക്കാരന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു ചവിട്ടേറ്റ യാത്രക്കാരൻ നിലത്ത് വീണു. സംവം കണ്ട് നിന്ന വഴിയാത്രക്കാരോ ബസിലെ യാത്രക്കാരോ സംഭത്തിൽ ഇടപെടാൻ തയ്യാറായില്ല. വഴിയരികിൽ നിന്ന ഒരാളാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.
വിഡിയോ വൈറലായതിന് പിന്നാലെ വൻ രോഷമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ഉയർന്നത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിരുന്നു. നിമിഷം നേരം കൊണ്ടാണ് ദൃശ്യങ്ങളിൽ വൈറലായത് തുടർന്ന് കണ്ടക്ടർക്കെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു.
ಪುತ್ತೂರು : ಈಶ್ವರಮಂಗಲದಲ್ಲಿ ಕೆಎಸ್ಆರ್ಟಿಸಿ ಬಸ್ ನಿರ್ವಾಹಕನ ಅಮಾನವೀಯ ಕೃತ್ಯ.
— ಕರುನಾಡಿನ ನೀಲಿ ನಕ್ಷತ್ರ💛❤️ (@NaadaPremiSha) September 7, 2022
ಪ್ರಯಾಣಿಕನಿಗೆ ಕಾಲಿನಿಂದ ಒದ್ದು ರಸ್ತೆಗೆ ತಳ್ಳಿದ ನಿರ್ವಾಹಕ. pic.twitter.com/qhpUhNohSM
തുടർന്ന് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ കന്നഡ പുത്തൂര്‍ ഡിപ്പോയിലെ ബസ്സാണെന്നും സുകുരാജ് റായ് ആണ് കണ്ടക്ടറെന്നും തിരിച്ചറിഞ്ഞത്. ഇതോടെ കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വീഴ്ചയിൽ പരുക്കേറ്റ യാത്രക്കാരന്റെ ചികിൽസാ ചെലവുകൾ കർണാടക ആർടിസി ഏറ്റെടുത്തിട്ടുണ്ട്. ദക്ഷിണ കന്നഡ പുത്തൂര്‍ ഡിപ്പോയിലെ ജീവനക്കാരനാണ് സുകുരാജ് റായ്.
സംഭവത്തിൽ കര്‍ണാടക ആര്‍ടിസി എംഡിയും ഖേദം പ്രകടിപ്പിച്ചു. കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കര്‍ണാടക ആര്‍ടിസി എംഡിയടെ പ്രതികരണം. ഇത്തരത്തിൽ മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കര്‍ണാടക ആര്‍ടിസി മുന്നറിയിപ്പ് നല്‍കി.
അതേസമയം മദ്യപിച്ച ശേഷം ബസിൽ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയെന്നാണ് കണ്ടക്ടറുടെ ആരോപണം. പുറത്തിരങ്ങാൻ ആഴശ്യപ്പെട്ടെങ്കിലും ബസിൽ നിന്നും ഇറങ്ങാൻ ഇയാൾ തയാറായില്ല. ഇതോടെയാണ് ചവിട്ടി താഴെയിട്ടതെന്ന് കണ്ടക്ടർ പറയുന്നു. വീഴ്ചയിൽ ബോധം പോയി റോഡിൽ കിടക്കുന്ന യാത്രക്കാരനെയും വിഡിയോയിൽ കാണാം. ആക്രമണത്തിന് ശേഷം ഇയാളെ വഴിയിൽ ഉപേക്ഷിച്ച് ബസ് യാത്ര തുടരുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യാത്രക്കാരന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications