കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ഇരുപത് വർഷമായി പാമ്പ് പിടിത്തം,'സ്നേക്ക് മാൻ' പാമ്പ് കടിയേറ്റ് മരിച്ചു

Google Oneindia Malayalam News

ചാക്കിൽ ഇടുന്നതിന് മുമ്പായി മൂർഖൻ വിനോദിന്റെ കയ്യിൽ കടിക്കുകയായിരുന്നു. കടിയേറ്റിട്ടും പാമ്പിനെ വിനോദ് തിവാരി ചാക്കിനുള്ളിലാക്കി. തുടർന്ന് രക്തം കടിച്ച് തുപ്പികളയാൻ ഇയാൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീടാണ് മരണം സംഭവിച്ചത്. പാമ്പ് കടിയേറ്റ് മിനുറ്റുകള്‍ക്കകം തന്നെ നാല്‍പത്തിയഞ്ചുകാരനായ വിനോദിന്‍റെ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

സ്വന്തം നാടായ ചെരുവിൽ വെച്ചാണ് വിനോദിനെ മൂർഖൻ ആക്രമിച്ചത്. കഴിഞ്ഞ 20 വർഷമായി പാമ്പ് പിടുത്തമാണ് വിനോദിന്റെ തൊഴിൽ. നാട്ടുകാരുടെ വിവരം ലഭിക്കുന്നതിന് അനുസരിച്ച് സ്ഥലത്തെത്തുകയും പാമ്പുകളെ പിടിക്കുകയുമാണ് വിനോദ് ചെയ്യാറുള്ളത്.ചാക്കിൽ കെട്ടി കൊണ്ടുപോകുന്ന പാമ്പുകളെ ഇദ്ദേഹം കാട്ടിൽ ഉപേക്ഷിക്കുകയാണ് പതിവ്.

snake

'തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്..'; ലക്ഷ്മി മേനോന്‍'തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്..'; ലക്ഷ്മി മേനോന്‍

വിനോദിന്റെ മരണത്തോടെ അശാസ്ത്രീയമായ പാമ്പ് പിടുത്തത്തിനെതിരെ വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. ശരിയായ മാർഗങ്ങൾ ഉപയോഗിച്ച് പാമ്പുകളെ പിടിക്കാൻ ശ്രമിക്കാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചെതെന്നാണ് വിമർശനം.

പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല

പ്രൊഫഷണല്‍ പാമ്പ് പിടിത്തക്കാരൻ മൈക്ക് ഹോള്‍സ്റ്റണെയാണ് രാജവെമ്പാല ആക്രമിക്കാൻ ഓടിച്ചത്. ഒരു ഗ്രാമത്തില്‍ വച്ച് രാജവെമ്പാലയെ പിടികൂടുന്നതിടയിലാണ് സംവം. വെറും കൈ കൊണ്ടാണ് ഇദ്ദേഹം പാമ്പിനെ പിടികൂടുന്നത്. വാലില്‍ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയായിരുന്നു. എന്നാല്‍ സമര്‍ത്ഥമായി മൈക്ക് ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. നെഞ്ചിടിപ്പിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാണ്.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി മൈക്ക് തന്നെ രംഗത്തെത്തി. ഒരു ഉള്‍നാടൻ ഗ്രാമത്തില്‍ കണ്ടെത്തിയ രാജവെമ്പാലയാണിതെന്നും 12 അടി നീളമുള്ള പാമ്പിനെ അതീവശ്രദ്ധയോടെയാണ് പിടികൂടിയതെന്നും മൈക്ക് അറിയിക്കുന്നു. പാമ്പിന് പരുക്കുകളൊന്നും പറ്റാത്ത രീതിയില്‍ അതിനെ അസ്വസ്ഥതപ്പെടുത്താതെയാണ് പിടികൂടിയതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...

English summary
the famous snake catcher rajasthan cheruvu native vinod tiwari died after get cobra bite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X