വെള്ളക്കെട്ടിൽ മുങ്ങി ബെംഗളൂരു, റോഡുകൾ തോടായി, മീനുകളും സജീവം...
ബെംഗളൂരു: കനത്ത മഴയിൽ വെള്ളക്കെട്ടുകൾ നിറഞ്ഞ് ബെംഗളൂരുവിലെ റോഡുകൾ. നഗരത്തിലെ മിക്കറോഡുകളും നിലവിൽ തോടുകൾക്ക് സമാനമായ അവസ്ഥയിലാണ്. റോഡ് ആറായതോടെ നഗരത്തിൽ നിന്ന് മീൻ പിടിക്കുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടുറോഡിൽ നിന്നും പിടിച്ച സിങ്കാര മീനിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറാലായിട്ടുണ്ട് ബെല്ലന്ദൂരിലെ എക്കോസ്പേസിനടുത്തുള്ള റോഡില്‍നിന്നാണ് മീൻ കിട്ടിയത്. മീനും പിടിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.
അതേസമയം നഗരത്തിൽ തുടർച്ചയായ മഴയിൽ ജനജീവിതം താറുമാറായ അവസ്ഥയാണ്. ഗതാഗതം തടസപ്പെട്ടു. പലയിടത്തും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം റായ്ച്ചുർ ജില്ലയിലെ മാസ്കിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. അടുത്ത മൂന്നു ദിവസത്തേക്ക് തുടർച്ചയായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്.

സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ ഇതുവരെ 820 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഏകദേശം 7,647.13 കോടിയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,012.5 കോടി രൂപ അനുവദിച്ച് നൽകണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലർച്ചെ വരെ പെയ്ത കനത്ത മഴയിൽ ഔട്ടർ റിങ് റോഡും ബെള്ളാരി റോഡും കനക്പുര റോഡും ഉൾപ്പെടെ നഗരത്തിലെ പ്രധാന പാതകൾ വെള്ളത്തിൽ മുങ്ങിയതോടെ മേഘലയിൽ ഗതാഗതം താറുമാറായി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ദുരിതം തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി ഇന്നലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നദി കരകവിഞ്ഞു മുങ്ങിയ മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ രാമനഗര, ചന്നപട്ടണ വഴി ഗതാഗതം പുനഃസ്ഥാപിച്ചത് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രക്കാർക്ക് ആശ്വാസകരമായി.
റോഡിൽ ചെളി നിറഞ്ഞതിനാൽ ചെറുവാഹനങ്ങൾ ബദൽ പാതകളിലൂടെ തിരിച്ചുവിട്ടു. ബിഡദിക്ക് സമീപം തടാകം കരകവിഞ്ഞതിനെ തുടർന്നു മൈസൂരു റോഡിൽ വെള്ളം കയറിയതു ഗതാഗതക്കുരുക്കിന് ഇടയാക്കി. ഔട്ടർ റിങ് റോഡിലെ ബെലന്തൂർ, സർജാപുര റെയിൻബോ ഡ്രൈവ് ലേഔട്ട് എന്നിവിടങ്ങളിലെ പാർപ്പിട മേഖലകളിൽ വെള്ളം കയറിയതോടെ വീടുകളിലും അപ്പാർട്മെന്റുകളിലും അകപ്പെട്ടവരെ കർണാടക ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാ സേനയും ചേർന്ന് റബർ ബോട്ടുകളിലാണു രക്ഷപ്പെടുത്തിയത്.
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications