2017 ലെ തെറ്റ് ആവർത്തിക്കില്ല, ഇത്തവണ ഗോവയിൽ ഭരണം പിടിക്കും; കോൺഗ്രസ്
പനാജി; ഇത്തവണ ഗോവയിൽ കോൺ ഗ്രസ് സർക്കാർ രൂപികരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്. മുതിർന്ന കോൺ ഗ്രസ് നേതാവ് പി. ചിദംബരം ഗോവയിലെ കോൺ ഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാമത്ത്. മാർച്ച് പത്തിന് ഫലം വരുമ്പോൾ സംസ്ഥാനത്ത് കോൺ ഗ്രസ് വിജയിക്കും. ഭരിക്കാൻ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബിജെപി ഇതര പാർട്ടികളുമായി കക്ഷി രൂപികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ യാത്ര ബുദ്ധിമുട്ടേറിയത്.. എന്റെ ഫീനിക്സ് പക്ഷീ... ഭാവനയുടെ വൈറൽ ചിത്രങ്ങൾ കാണാം
2017ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും സർക്കാർ രൂപികരിക്കാൻ സാധിക്കാതെ പോയ തെറ്റ് ഇനി ആവർത്തിക്കെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. "ഞങ്ങളുടെ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടും ഗോവ ഫോർവേഡുമായി സഖ്യത്തിൽ അധികാരത്തിൽ വരുമെന്നും ഞങ്ങൾ കരുതുന്നു," കാമത്ത് പറഞ്ഞു. ഗോവ ഫോർവേഡ് പാർട്ടിയുമായി (മൂന്ന് സീറ്റുകൾ) സഖ്യമുണ്ടാക്കിയ കോൺഗ്രസ് ഗോവയിലെ 40 നിയമസഭാ സീറ്റുകളിൽ 37 സീറ്റുകളിലും മത്സരിച്ചു. മാർച്ച് 10 ന് ഫലം പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിൽ പാർട്ടിയുടെ വിജയിക്കുന്ന സ്ഥാനാർത്ഥികൾ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

"മുഴുവൻ ഫലങ്ങളും പുറത്തുവന്നാലുടൻ, ഞങ്ങൾ കോൺ ഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി മീറ്റിം ഗ് വിളിക്കും അതിൽ നിന്ന് ഒരു നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം സർക്കാർ രൂപികരിക്കാൻ ഞങ്ങൾ അവകാശവാദം ഉന്നയിക്കും,. ഭരണഘടന പ്രകാരം ഗവർണർ നിയമങ്ങൾ പാലിക്കണം." റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ ഒരുമിച്ചാണ്. "ഞങ്ങൾ ശരിയായ സമയത്ത് തീരുമാനങ്ങൾ എടുക്കും. കാലതാമസം ഉണ്ടാകില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
മിക്ക എക്‌സിറ്റ്പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം ഉണ്ടാകുമെന്നാണ്. കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്ന ഫലങ്ങളും ഉണ്ട്. ഗോവയിലെ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച രാവിലെയോടെ തന്നെ അറിയാൻ സാധിച്ചേക്കും. എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ 40 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒറ്റയടിക്ക് നടക്കുന്നതിനാൽ ഗോവക്കാർക്ക് ഫലത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 10 ന് രാവിലെ 8 മണിക്ക് ആരംഭിക്കും, 11 മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആദ്യമായാണ് ഗോവയിൽ എല്ലാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ഒരുമിച്ച് നടക്കുന്നത്.












Click it and Unblock the Notifications