Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതൽ; ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയോ?

ദില്ലി: നിലവിൽ കണ്ടെത്തിയിട്ടുള്ള കൊവിഡ് വെെറസിന്റെ പുതിയ വകഭേദത്തിൻ്റെ വ്യാപനശേഷിയേറുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണയുടെ വകഭേദമായ B.1.617.2 വിൻ്റെതാണ് AY.4.2 എന്ന വകഭേദം. ഇത് ഡെൽറ്റ വേരിയന്റിന്റെ ഒരു ശാഖയിട്ടാണ് അറിയപ്പെടുന്നത്. ഈ വർഷം ജൂലൈയിൽ യു.കെയിലാണ് ഇവ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡെൽറ്റാ വകഭേദത്തിൻ്റെ 55 ഉപവിഭാഗങ്ങളാണ് ഇപ്പോഴുള്ളത്. വെെറസിന്റെ സ്പൈക്ക് പ്രോട്ടീനിലെ പ്രധാന മ്യൂട്ടേഷനുകളാണ് A222V, Y145H എന്നിങ്ങനെയുള്ള വൈറസുകൾ. മാതൃ വകഭേദത്തിനെക്കാളും ഏകദേശം 10 ശതമാനം കൂടുതൽ പകർച്ചവ്യാധിക്ക് AY.4.2 കാരണമായേക്കുമെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ ഗവേഷകൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.

1

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള AY.4.2 വകഭേദങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. AY.4.2 വേരിയന്റുമായി ബന്ധപ്പെട്ട് മൊത്തം 26,000 കേസുകൾ കണ്ടെത്തിയതായി WHO അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് യഥാർത്ഥ ഡെൽറ്റ വകഭേദത്തിനെക്കാൾ 15 ശതമാനം കൂടുതലായി പകരുന്നതായി പറയപ്പെടുന്നു.

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളും മരണങ്ങളും രണ്ട് മാസത്തിനുള്ളിൽ ഇതാദ്യമായി വർധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം, ദീപാവലിക്ക് ശേഷമുള്ള കേസുകൾ വർദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ പ്രവചനം.

2

ഉത്സവ സീസണുകളിൽ മാസ്ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം കേന്ദ്രവും സംസ്ഥാനങ്ങളും ആവർത്തിച്ചു. പ്രതിരോധ കുത്തിവയ്പ്പുകൾ രോഗത്തെ തടയില്ല. അതിന്റെ തീവ്രത കുറയ്ക്കാൻ മാത്രമേ സഹായിക്കുള്ളുവെന്ന് ജനറൽ ഡോ.ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി.

നിലവിൽ കണ്ടെത്തിയിട്ടുള്ള കൊവിഡ് വെെറസിന്റെ പുതിയ വകഭേദത്തിൻ്റെ വ്യാപനശേഷിയേറുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ആഘോഷ ദിവസങ്ങൾ കണക്കിലെടുത്ത് ഇതിനായുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും ബൽറാം ഭാർഗവ പറയുന്നു.

3

അതിനിടെ, നിലവിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെങ്കിലും വാക്സിനേഷൻ ശേഷി വർധിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യാൻ നവംബർ 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആരോഗ്യ മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയുടെയും ഭാരതി പവാറിന്റെയും സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം ചേരും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

യോഗത്തിൽ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരും പങ്കെടുക്കുന്നുണ്ട്. ബീഹാർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ വാക്സിനേഷൻ ഡോസിൻ്റെ ഒന്നാം, രണ്ടാം ഘട്ടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ പിന്നിലാണെന്ന് കേന്ദ്രം വിലയിരുത്തുന്നു.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+