Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ജെയിംസ് വില്‍സണ്‍; ബജറ്റിന്റെ ചരിത്രം ഇങ്ങനെ

ദില്ലി: ഇന്ത്യയില്‍ ആദ്യം ബജറ്റ് അവതരിപ്പിച്ചത് ജെയിംസ് വില്‍സണ്‍ ആണ്. ഇന്ത്യന്‍ വൈസ്രോയിയെ ഉപദേശിച്ചിരുന്ന കൗണ്‍സിലില്‍ ധനമന്ത്രി ആയിരുന്ന ജെയിംസ് വില്‍സണ്‍ 1969 ഫെബ്രുവരി 18നാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്നില്ല. ബിസിനസുകാരനായ ആര്‍കെ ഷണ്‍മുഖം ചെട്ടി ആയിരുന്നു. ആദ്യ നെഹ്രു സര്‍ക്കാരില്‍ അംബേദ്കറെ പോലെ കോണ്‍ഗ്രസുകാരല്ലാത്ത മന്ത്രിമാരും ഉണ്ടായിരുന്നു. ബ്രിട്ടീഷ് അനുകൂല ജസ്റ്റിസ് പാര്‍ട്ടി അംഗമായിരുന്നു ചെട്ടി. കൊച്ചി സംസ്ഥാനത്തെ ദിവാനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Inter

പല കാര്യങ്ങളിലും ബ്രിട്ടന്റെ ബജറ്റ് രീതി പിന്തുടര്‍ന്നിരുന്നു സ്വതന്ത്ര ഇന്ത്യ. രഹസ്യ സ്വഭാവവും വൈകീട്ടുള്ള ബജറ്റ് അവതരണവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. വൈകീട്ടുള്ള അവതരണം പിന്നീട് പകല്‍ 11 മണിയിലേക്ക് മാറ്റി. ചെട്ടിക്ക് ശേഷം ധനമന്ത്രിയായത് ജോണ്‍ മത്തായി ആയിരുന്നു. ഇദ്ദേഹം ബജറ്റ് മുഴുവന്‍ വായിക്കുന്നതിന് പകരം നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന രേഖ എംപിമാര്‍ക്കിടയില്‍ വിതരണം ചെയ്യുകയായിരുന്നു. സുപ്രധാന ഭാഗങ്ങള്‍ മാത്രമാണ് ജോണ്‍ മത്തായ് പാര്‍ലമെന്റില്‍ വായിച്ചിരുന്നത്. ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കുന്നതും പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കുന്നതുമായ പ്രഖ്യാപനം വന്നതും ഈ ബജറ്റിലാണ്.

പദ്ധതികള്‍ക്ക് വേണ്ടി പണം കണ്ടെത്താന്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന കാര്യം പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെ ബജറ്റ് അവതരിപ്പിച്ച സിഡി ദേശ്മുഖ് ആണ്. പുതിയ രാജ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങള്‍ ഫണ്ട് നല്‍കുന്ന രീതി 1950കളിലുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ബജറ്റ് ചെലവുകള്‍ പ്രഖ്യാപിച്ചിരുന്നത്. റഷ്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇത്തരം സഹായങ്ങള്‍ ലഭിച്ചിരുന്നു. 1957ല്‍ ബജറ്റ് അവതരിപ്പിച്ച ടിടി കൃഷ്ണമാചാരിയാണ് സാമ്പത്തിക നികുതി, ചെലവ് നികുതി എന്നിവ നടപ്പാക്കിയത്.

മൊറാര്‍ജി ദേശായി ധനമന്ത്രിയിരുന്ന കാലത്താണ് ബജറ്റ് അവതരണങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ധനമന്ത്രി പദവി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹത്തിന്റെ കാലത്താണ്. വ്യക്തിപരമായ കാര്യങ്ങള്‍ ബജറ്റ് അവതരണ വേളയില്‍ ആദ്യം പറഞ്ഞത് 1991ല്‍ മന്‍മോഹന്‍ സിങാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റുകള്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നുവെങ്കില്‍ പിന്നീട് വ്യവസായത്തിന് പ്രധാന്യം നല്‍കുന്ന ബജറ്റിലേക്ക് വഴിമാറി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് ഇടക്കാല ബജറ്റായിരുന്നു. 1947 നവംബര്‍ 26നാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രി ആര്‍കെ ശണ്‍മുഖം ചെട്ടി അവതരിപ്പിച്ച ബജറ്റ് സമ്പദ് വ്യവസ്ഥയുടെ അവലോകനം മാത്രമായിരുന്നു. 1969ല്‍ 14 ബാങ്കുകള്‍ ദേശസാല്‍ക്കരിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തീരുമാനിച്ചത് കോണ്‍ഗ്രസില്‍ വന്‍ വിവാദമാകുകയും ധനമന്ത്രി മൊറാര്‍ജി ദേശായി രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ധനവകുപ്പ് ഇന്ദിര ഏറ്റെടുത്തതും ബജറ്റ് അവതരിപ്പിച്ചതും. ധനമന്ത്രിയായ ആദ്യ വനിത എന്ന ബഹുമതിയും ഇന്ദിര ഗാന്ധിക്കാണ്.

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രിയാണ് മൊറാര്‍ജി ദേശായി. പ്രധാനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വപ്‌ന ബജറ്റ് എന്ന് വിളിക്കുന്നത് 1997-98 സാമ്പത്തിക വര്‍ഷം അവതരിപ്പിച്ച ബജറ്റാണ്. അന്ന് ധനമന്ത്രി പി ചിദംബരമായിരുന്നു. വരുമാന നികുതിയും കോര്‍പറേറ്റ് നികുതിയുമെല്ലാം കുറച്ചതാണ് ഈ വിശേഷണം വരാന്‍ കാരണം.

1999ല്‍ പതിവ് തെറ്റിച്ച് പകല്‍ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഇത്തരത്തില്‍ ആദ്യം ബജറ്റ് അവതരിപ്പിച്ചത്. ആദ്യം റെയില്‍വെ ബജറ്റ്, തൊട്ടടുത്ത ദിവസം കേന്ദ്ര ബജറ്റ് എന്നതായിരുന്നു പഴയ രീതി. 2016ല്‍ ഇതില്‍ മാറ്റം വരുത്തി മോദി സര്‍ക്കാര്‍. രണ്ടു ബജറ്റുകളും ഒരുമിച്ച് അവതരിപ്പിക്കാന്‍ തുടങ്ങി. 92 വര്‍ഷത്തെ ബജറ്റ് ചരിത്രത്തില്‍ ആദ്യമായി 2016ലാണ് ഈ മാറ്റം സംഭവിച്ചത്. ഫെബ്രുവരിയിലെ അവസാന ദിനം ബജറ്റ് അവതരണം എന്ന രീതി മാറ്റിയത് 2017ലാണ്. അന്ന് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. 2020ലെ ബജറ്റ് നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+